|    Oct 20 Sat, 2018 7:52 am
FLASH NEWS
Home   >  Kerala   >  

ഡാം തുറന്നു വിട്ട ഉദ്യോഗസഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണം: പി.സി ജോര്‍ജ്

Published : 22nd August 2018 | Posted By: G.A.G

കോട്ടയം : പ്രളയക്കെടുതിയില്‍ ചെങ്ങന്നൂരില്‍ ഉണ്ടായ ഓരോ മരണത്തിനും ഡാം തുറന്നു വിട്ട ഉദ്യോഗസഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് പി.സി ജോര്‍ജ് എംഎല്‍എ. ആവശ്യപ്പെട്ടു. ബോര്‍ഡിന്റെ വൃത്തികെട്ട സാമ്പത്തിക ലാഭത്തിനു വേണ്ടിയുള്ള ആഗ്രഹമാണ് കേരളത്തെ മുക്കിക്കൊന്നതെന്നു പറഞ്ഞ പിസി ജോര്‍ജ് സംഭവത്തില്‍ അന്വേഷണ കമ്മിഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
കക്കി ഡാം മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതാണ് ഇവിടങ്ങളില്‍ നിരവധിപ്പേര്‍ മരിക്കാന്‍ കാരണമായത്.
ഇടുക്കി ഡാമിന്റെ കാര്യത്തില്‍ പലപ്പോഴായി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. എന്നാല്‍, കക്കി ഡാമിന്റെ കാര്യത്തില്‍ ഇതുണ്ടായില്ല. 10 ലക്ഷം ഘനയടി വെള്ളമാണ് ഇവിടെ തുറന്നു വിട്ടത്. ലാഭക്കൊതി മൂത്താണ് ഡാമുകളെല്ലാം വെള്ളം പിടിച്ചു നിര്‍ത്തിയതെന്നും പിസിജോര്‍ജ് ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss