|    Dec 19 Wed, 2018 6:56 pm
FLASH NEWS
Home   >  Kerala   >  

ശബരിമല വിഷയത്തില്‍ പിസി ജോര്‍ജും രാജഗോപാലും സഭയില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും

Published : 27th November 2018 | Posted By: G.A.G

തിരുവനന്തപുരം : നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ ബിജെപിയും കേരള ജനപക്ഷവും ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും. ബിജെപി മീഡിയ സെല്‍ അറിയിച്ചതാണിത്. ശബരിമല വിഷയത്തില്‍ ബിജെപി അംഗമായ ഓ.രാജഗോപാലും കേരളാ ജനപക്ഷത്തിലെ പി.സി ജോര്‍ജും സഭയില്‍ ഒന്നിച്ചായിരിക്കും ഇനി പ്രവര്‍ത്തിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ളയും ജനപക്ഷം നേതാവ് പിസി ജോര്‍ജും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇരുകക്ഷികളും തമ്മില്‍ സഭയിലുള്ള സഹകരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് ശബരിമല വിശ്വാസികള്‍ക്ക് ഒപ്പം നില്‍ക്കുന്ന ഇരുകക്ഷികളുടെയും നിലപാട് സഭയ്ക്കുള്ളില്‍ ശക്തമായി തുടരുമെന്നും ബിജെപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss