|    Aug 20 Mon, 2018 1:04 pm
FLASH NEWS
Home   >  Sports  >  Football  >  

പോഗ്ബ ബാഴ്‌സലോണയുമായി കരാറിന് സാധ്യത

Published : 8th August 2018 | Posted By: jaleel mv

മാഞ്ചസ്റ്റര്‍ :മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാനൊരുങ്ങി സൂപ്പര്‍ താരം പോള്‍ പോഗ്ബ.മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡ് വിടുന്നതില്‍ അതിയായ ദുഖമുണ്ടെന്ന് താരം സഹതാരങ്ങളോട് പറഞ്ഞതായാണ് റിപോര്‍ട്ടുകള്‍. അടുത്ത രണ്ടു ദിവസത്തിനകം തന്നെ ട്രാന്‍സ്ഫര്‍ വിപണിയിലൂടെ വില്‍ക്കാന്‍ തയ്യാറാവണമെന്ന് യുനൈറ്റഡ് അധികൃതരേയും സഹതാരങ്ങളേയും പോഗ്ബ അറിയിച്ചു. അതോടൊപ്പം തന്നെ ബാഴ്‌സലോണയുമായി കരാറിലേര്‍പ്പെടാന്‍ സമ്മതമാണെന്ന് പോഗ്ബ അറിയിച്ചു.89 ദശലക്ഷം യൂറൊയെന്ന റെക്കോഡ് തുകയ്ക്കാണ് യുവന്റസില്‍ നിന്നും പോഗ്ബ യുനൈറ്റഡിലെത്തുന്നത്. 25കാരനായ പോഗ്ബ ക്ലബ്ബ് വിടാനുള്ള തീരുമാനം യുനൈറ്റഡിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനായ എഡ് വുഡ്വാര്‍ഡിനെ അറിയിച്ചു. എന്നാല്‍ പോഗ്ബയെ വിട്ടു നല്‍കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് യുനൈറ്റഡ് അധികൃതര്‍. ട്രാന്‍സ്ഫര്‍ സമയം അവസാനിക്കുന്ന ഇന്ന് വൈകുന്നേരം 5 മണിക്കു മുമ്പ് മറ്റൊരു താരത്തെ യുനൈറ്റഡിലെത്തിക്കാനും അധികൃതര്‍ ശ്രമിക്കുന്നുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ടീമില്‍ തുടരാന്‍ താല്‍പര്യമില്ലാത്ത് ഒരു താരത്തെ എങ്ങനെയാണ് വീണ്ടും നിലനിര്‍ത്തിക്കൊണ്ടുപോവുകയെന്നാണ് ടീം അധികൃതരെ വലക്കുന്ന പ്രധാന പ്രശ്‌നം. ഇംഗ്ലീഷ് ടീമുകളുടെ ട്രാന്‍സ്ഫര്‍ കാലാവധി ഇന്ന് തീരുമെങ്കിലും സ്പാനിഷ് ക്ലബ്ബുകള്‍ക്ക് ഒരു മാസം കൂടിയുണ്ട് മറ്റു താരങ്ങളെ തട്ടകത്തെത്തിക്കാന്‍. ഏകദേശം 90 ദശലക്ഷം യൂറോക്കാണ് താരം കറ്റാലന്‍ ക്ലബ്ബുമായി കരാറിലേര്‍പ്പെടാന്‍ സമ്മതമറിയച്ചത്. തുകയുടെ കാര്യത്തിലുള്ള ഇളവുകള്‍ക്കും പോഗ്ബക്കു സമ്മതമാണെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍്ട്ടു ചെയ്തു. ഇത്രയും തുകയ്ക്കാണ പോഗ്ബയെ ബാഴ്‌സ സ്വന്തമാക്കുകയെങ്കില്‍ 18 ദശലക്ഷം യൂറോയാകും താരത്തിന് ആഴ്ചയില്‍ ലഭിക്കുക. ബാഴ്‌സയുമായി കരാറിലേര്‍പ്പെട്ടാന്‍ ലയണല്‍ മെസ്സിക്കും യുവന്റസ് വിട്ട് ബാഴ്‌സയിലത്തിയ മുന്‍ സഹതാരം വിദാലിനുമൊപ്പം പോഗ്ബ പന്ത്ു തട്ടും. യുനൈറ്റഡ് കോച്ച് ജോസ് മൊറീഞ്ഞോയുമായി അത്ര നല്ല സൗഹൃദത്തിലല്ല യുനൈറ്റഡ് താരം. നകഴിഞ്ഞ സീസണ്‍ മുതലുള്ള മൊറീഞ്ഞോയുടേയും പോഗ്ബയടേയും തമ്മിലുള്ള സ്വര ചേര്‍ച്ചയില്ലായ്മ വാര്‍ത്തയായിരുന്നു. ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും മൊറീഞ്ഞോ അഭിനന്ദനം പോലുമറിയിക്കാത്തത് താരത്തിനെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് തീര്‍ച്ച. പോഗ്ബയെ വിട്ടു തന്നാല്‍ 44.3 ദശലക്ഷം യൂറോയും സൂപ്പര്‍ താരങ്ങളായ യെറി മിനേയും ,ആന്ദ്രേ ഗോമസിനേയും വിട്ടു തരാന്‍ ഒരുക്കമാണെന്ന് ബാഴ്‌സലോണ യുനൈറ്റഡിനെ അറിയിച്ചിരുന്നു. പക്ഷെ ബാഴ്‌സയുടെ ഓഫര്‍ യുനൈറ്റഡ് നിരസിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss