|    Nov 16 Fri, 2018 10:21 pm
FLASH NEWS
Home   >  Sports  >  Football  >  

ഗോളടിക്കുമ്പോഴൊക്കെ യുനൈറ്റഡിന് ജയം; റെക്കോഡിട്ട് പോഗ്ബ

Published : 11th August 2018 | Posted By: jaleel mv

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന മല്‍സരത്തിലെ ഗോള്‍ നേട്ടത്തോടെ റെക്കോഡ് സ്വന്തമാക്കി പോള്‍ പോഗ്ബ. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം ഗോള്‍ നേടിയ മല്‍സരങ്ങളിലെല്ലാം ടീം ജയിച്ചുവെന്ന ബഹുമതിയാണ് പോഗ്ബ സ്വന്തം പേരിലെഴുതിയത്. ലെസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് യുനൈറ്റഡ് പരാജയപ്പെടുത്തിയപ്പോള്‍ ഒരു ഗോള്‍ പോഗ്ബയുടെ വകയായിരുന്നു.
ടീം ജയിച്ചതോടെ പോഗ്ബ ഗോള്‍ നേടി 11 മല്‍സരങ്ങളിലും യുനൈറ്റഡ് തോല്‍വിയറിഞ്ഞില്ല എന്ന റെക്കോഡ് താരത്തെത്തേടിയെത്തുകയായിരുന്നു. ഈ റെക്കോഡില്‍ 2007 മുതല്‍ 2011വരെ ലിവര്‍പൂളിന് വേണ്ടി കളിച്ച റിയാന്‍ ബാബേലിനൊപ്പമാണ് പോഗ്ബയുള്ളത്.
കൂടാതെ ഉദ്ഘാടന മല്‍സരത്തിലെ ജയത്തോടെ യുനൈറ്റഡ് പരിശീലകന്‍ ജോസ് മൊറീഞ്ഞോയും ഒരു റെക്കോഡ് സ്വന്തമാക്കി. മൊറാഞ്ഞോ പരിശീലകനായിരിക്കെ ടീം കളിച്ച 18 ഉദ്ഘാടന മല്‍സരങ്ങളില്‍ ഒന്നില്‍പോലും ടീം തോല്‍വിയറിഞ്ഞിട്ടില്ല. 11 മല്‍സരങ്ങളിലും ജയിച്ചപ്പോള്‍ ഏഴ് മല്‍സരങ്ങള്‍ സമനിലയിലും കലാശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss