|    Dec 15 Sat, 2018 1:51 am
FLASH NEWS

പരിയാരം എസ്‌ഐ രാജന്‍ വധശ്രമക്കേസ് പ്രതി കോടതിയില്‍ കീഴടങ്ങി

Published : 26th November 2018 | Posted By: basheer pamburuthi

കണ്ണൂര്‍: മണല്‍ക്കടത്ത് പിടികൂടാനെത്തിയ പരിയാരം എസ്‌ഐയായിരുന്ന കെ എം രാജനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയായ പരിയാരം കോരന്‍പീടികയിലെ മാടാളന്‍ വള്ളിയോട്ട് എം വി ലത്തീഫ്(37) കോടതിയില്‍ കീഴടങ്ങി. പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയ ലത്തീഫിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പരിയാരം എസ്‌ഐ കെ എം രാജന്‍ വധശ്രമം, വായാട് അബ്ദുല്‍ ഖാദര്‍ വധക്കേസ് തുടങ്ങി 23 കേസുകളില്‍ പ്രതിയാണ് ലത്തീഫെന്ന് പോലിസ് അറിയിച്ചു. 2009 മുതല്‍ വിവിധ കേസുകളില്‍ പ്രതിയായ ലത്തീഫ് ആറ് വാറണ്ടുകേസിലും ഒരു കൊലക്കേസിലും പ്രതിയാണ്. മുസ്്‌ലിം ലീഗ് പ്രവര്‍ത്തകനായ ലത്തീഫ് 2009 ജനുവരി 30ന് കോരന്‍പീടിക പരിയാരം കോ-ഓപറേറ്റീവ് ബാങ്കിന് നേരെ നടന്ന അക്രമം, ജനുവരി 25ന് പരിയാരം യുവധാര ക്ലബ്ബിന് നേരെ നടത്തിയ അക്രമം, ഇത് തടയാനെത്തിയ പോലിസിനെ ആക്രമിച്ച കേസ്, ജനുവരി 31ന് കോരന്‍പീടികയില്‍ സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍കയറി ആക്രമിക്കുകയും പിക്കപ്പ് വാന്‍ തകര്‍ക്കുകയും ചെയ്ത കേസ്, 29.5.2010ന് കോരന്‍പീടികയില്‍ പോലിസിനു നേരെ സ്റ്റീല്‍ ബോംബെറിഞ്ഞ കേസ്, 30.5.10ന് സിപിഎം അനുഭാവിയായ സ്ത്രീയുടെ വീടാക്രമണം, 30.6.10 ന് സിപിഎം അനുഭാവിയുടെ വീടാക്രമിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത കേസ്, 30.5.10 ന് പരിയാരത്തെ സൂപര്‍മാര്‍ക്കറ്റ് ആക്രമണം, കോരന്‍പീടികയിലെ സിപിഎം പ്രവര്‍ത്തകന്റെ വീടാക്രമണം, 29.5.10ന് കോരന്‍പീടികയിലെ സിപിഎം പ്രവര്‍ത്തകന്റെയും മകന്റെയും വീടുകള്‍ ആക്രമിച്ച സംഭവം തുടങ്ങിയ കേസുകളില്‍ പ്രതിയാണ്.
2014 ജൂണ്‍ ആറിനു അനധികൃ മണല്‍ക്കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യ വിവരം പോലിസിനെ അറിയിച്ചെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച കേസ്, 15.8.13ന് ഓണപ്പറമ്പില്‍ കാന്തപുരം സുന്നി വിഭാഗത്തിന്റെ മദ്്‌റസ ആക്രമണം, 2.2.15ന് കണ്ണൂര്‍ ജില്ലാ പോലിസ് മേധാവിയുടെ ഷാഡോ പോലിസ് സംഘത്തെ ആക്രമിച്ച കേസ്,
12.8.11ന് ഏമ്പേറ്റില്‍ രണ്ട് ബൈക്ക് യാത്രികരെ ആക്രമിച്ച കേസ്, 2017 ജനുവരി 25ന് വായാട് അബ്ദുല്‍ ഖാദറിനെ അടിച്ചുകൊന്ന കേസ് എന്നിവയിലും പ്രതിയാണ്. അബ്്ദുല്‍ ഖാദര്‍ വധക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് വ്യാജ പാസ്‌പോര്‍ട്ടില്‍ കുവൈത്തിലേക്ക് കടന്ന ലത്തീഫിനെ പിടികൂടാന്‍ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കെ ജൂലൈ അഞ്ചിന് കോടതിയിലെത്തി ജാമ്യമെടുത്തു. ഇതേത്തുടര്‍ന്ന് തളിപ്പറമ്പ് പോലിസ് ഇടപെട്ട് പയ്യന്നൂര്‍ കോടതി നല്‍കിയ ജാമ്യം ജൂലൈ 14ന് തലശ്ശേരി സെഷന്‍സ് കോടതി റദ്ദാക്കി. എന്നാല്‍ ജാമ്യം റദ്ദാക്കിയെങ്കിലും ലത്തീഫ് ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. പോലിസ് അന്വേഷണം നടത്തുന്നതിനിടെയാണ് നാടകീയമായി പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss