|    Sep 26 Wed, 2018 5:22 am
FLASH NEWS
Home   >  Kerala   >  

പഞ്ചായത്ത് ജീവനക്കാരെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തും

Published : 17th August 2018 | Posted By: G.A.G

തിരുവനന്തപുരം: അത്യാവശ്യം വേണ്ട ജീവനക്കാരെ മാത്രം ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തി ബാക്കി ജീവനക്കാരെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് പഞ്ചായത്ത് ഡയറക്ടര്‍ നിര്‍ദേശിച്ചു. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തര ആവശ്യങ്ങള്‍ക്ക് തനത് ഫണ്ടില്‍നിന്ന് തുക ചെലവഴിക്കാന്‍ എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. എഞ്ചിനീയറിംഗ് സ്റ്റാഫ് ഉള്‍പ്പെടെയുള്ള ജീവനക്കാരെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ചുമതലപ്പെടുത്തേണ്ടത്. ഇവര്‍ ബന്ധപ്പെട്ട ചുമതലകള്‍ വീഴ്ച കൂടാതെ നിര്‍വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അടിയന്തിരസാഹചര്യത്തിലല്ലാതെ അവധി അനുവദിക്കില്ല. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളിലെ കണ്‍ട്രോള്‍ റൂമിന്റെ ചുമതല സീനിയര്‍ സൂപ്രണ്ടിനെ ഏല്‍പ്പിക്കുകയും അത്യാവശ്യം ബന്ധപ്പെടാന്‍ അഞ്ച് മൊബൈല്‍ നമ്പരുകള്‍ പ്രസിദ്ധീകരിക്കുകയും വേണം. ഈ ഓഫീസുകള്‍ 24 മണിക്കൂറുകള്‍ പ്രവര്‍ത്തിപ്പിക്കണം. ജില്ലാതല ദുരന്തനിവാരണ സമിതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാകാതെ അടിയന്തിര നിര്‍ദേശങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ശ്രദ്ധിക്കണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ വാട്ടര്‍ അതോറിറ്റി ജില്ലാ ഓഫീസര്‍മാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണം. ഓരോ പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റുകളുടെ കീഴിലും വരുന്ന ഗ്രാമപഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാംപുകളില്‍ സൂപ്പര്‍വൈസര്‍മാരും ജീവനക്കാരും പരിശോധിച്ച് കുറവുകള്‍ പരിഹരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss