|    Sep 25 Tue, 2018 12:26 pm
FLASH NEWS
Home   >  Kerala   >  

പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നു തന്നെ; മുന്നറിയിപ്പ് അവഗണിച്ചെത്തുന്നവരെ തിരിച്ചയക്കും

Published : 14th August 2018 | Posted By: sruthi srt

പത്തനംതിട്ട: പമ്പാനദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് തുടരുന്നു.കൊച്ചു പമ്പ ഡാമിന്റെ 4 ഷട്ടറുകള്‍ 30 സെമി തുറന്നിരിക്കുകയാണ്. കൊച്ചു പമ്പയില്‍ നീരൊഴുക്ക് കൂടുതലായതിനാല്‍ ഇന്നലെ തുറന്നിരുന്ന 3, 4, 5 ഷട്ടറുകള്‍ക്കു പുറമേ ഷട്ടര്‍ 2 കൂടി ഇന്ന് തുറന്നു. 985.75 മീറ്റര്‍ ആണ് ഇവിടുത്തെ ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യം കണക്കിലെടുത്ത് ഭക്തര്‍ ശബരിമല അയ്യപ്പദര്‍ശനത്തിനും നിറപുത്തരി പൂജകള്‍ തൊഴാനുമായി വരുന്നത് തല്‍ക്കാലം ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. പമ്പാനദി കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ ഭക്തര്‍ക്ക് നദി കടന്നു ശബരിമലയിലേക്ക് പോവാനാവില്ല. നദിക്ക് കുറുകെയുള്ള രണ്ടു പാലങ്ങളും വെള്ളം കയറിയ അവസ്ഥയിലാണ്.

പമ്പയിലെ കടകളിലും മണ്ഡപത്തിലും വെള്ളം കയറിയിട്ടുണ്ട്. നദിയില്‍ അപകടകരമാംവിധം ഒഴുക്കുമുണ്ട്. ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും പോലിസും സംയുക്തമായി പമ്പയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മുന്നറിയിപ്പ് അവഗണിച്ച് പമ്പയില്‍ എത്തുന്നവരെ തിരിച്ചയക്കാനും പോലിസ് നടപടി സ്വീകരിച്ചിട്ടുണ്ട്. കക്കി ഡാമിന്റെ 4 ഷട്ടറുകള്‍ 30 സെ.മി തുറന്നിരിക്കുന്നു. ഇന്നലെ ഒരു ഘട്ടത്തില്‍ 3 അടി വരെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വന്നിരുന്നു. കക്കിയില്‍ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ ജലനിരപ്പ് 980.9 മീറ്റര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss