|    Aug 18 Sat, 2018 8:27 am
FLASH NEWS
Home   >  Kerala   >  

പമ്പ ഡാം തുറന്നു: അതീവ ജാഗ്രതാനിര്‍ദേശം

Published : 10th August 2018 | Posted By: sruthi srt

പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ജലാശയത്തിന്റെ ജലവിതാനം 986 മീറ്റര്‍ കടന്ന സാഹചര്യത്തില്‍ പമ്പാ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഇന്നലെ അതീവ ജാഗ്രതാനിര്‍ദേശം (മൂന്നാംഘട്ട റെഡ് അലര്‍ട്ട്) പുറപ്പെടുവിച്ചിരുന്നു. പമ്പാ ഡാമിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. പദ്ധതി പ്രദേശത്തുള്ള മഴയുടെയും നീരൊഴുക്കിന്റെയും അടിസ്ഥാനത്തില്‍ 100 ക്യു. മെക്‌സ് എന്ന തോതില്‍ ജലം ഒഴുക്കിവിടാനാണ് ഉദ്ദേശിക്കുന്നത്.

ഇതുമൂലം പമ്പയിലെ ജലനിരപ്പ് മൂന്ന് മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. പമ്പാ ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും പമ്പാ നദിയുടെ ഇരുകരകളിലുള്ളവരും ശബരിമല തീര്‍ത്ഥാടകരും അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss