|    Nov 16 Fri, 2018 12:31 pm
FLASH NEWS
Home   >  Kerala   >  

പാലക്കാട് നഗരസഭ: രാജിവച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജെപിയില്‍

Published : 7th November 2018 | Posted By: basheer pamburuthi

പാലക്കാട്: പാലക്കാട് നഗരസഭയില്‍ അവിശ്വാസത്തിനിടെ രാജിവച്ച ശേഷം അപ്രക്ഷനായ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു. കല്‍പ്പാത്തി ഡിവിഷന്‍ വാര്‍ഡിലെ കൗണ്‍സിലര്‍ ശരവണനാണ് ബിജെപിയില്‍ ചേരുന്നുവെന്ന് ബിജെപി ഓഫിസില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് സിപിഎമ്മുമായി കൂട്ടുകൂടുന്നതില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് ശരവണന്‍ പറഞ്ഞു.
സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട്ട് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെടാന്‍ കാരണം ശരവണന്റെ രാജിയായിരുന്നു. നഗരസഭാ ഭരണസമിതിക്കെതിരേ അവിശ്വാസം പ്രമേയം കൊണ്ടുവരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് രാജിവച്ച ശരവണന്‍ ഇന്ന് വൈകീട്ടോടെ ബിജെപി നേതാക്കള്‍ക്കൊപ്പം ബിജെപി ഓഫിസിലെത്തിയിരുന്നു. ബിജെപി ഭരണസമിതിക്കെതിരായ അവിശ്വാസം ചര്‍ച്ചയ്ക്ക് എടുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു രാജി. കല്‍പ്പാത്തി ഡിവിഷനിലെ കൗണ്‍സിലറായിരുന്നു ശരവണന്‍. തന്നെ കാണാനില്ലെന്ന് വ്യാജ പരാതി നല്‍കിയെന്നാരോപിച്ച ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠനെതിരേ പോലിസില്‍ പരാതി നല്‍കിയ ശേഷമാണു ശരവണന്‍ ബിജെപി ഓഫിസിലെത്തിയത്. കുടുംബത്തോടൊപ്പം ക്ഷേത്ര ദര്‍ശനത്തിനു പോയതാണെന്നും തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും ശരവണന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss