|    Sep 22 Sat, 2018 4:06 am
FLASH NEWS
Home   >  News Today   >  

പാക്കിസ്ഥാനില്‍ മാധ്യമങ്ങളുടെ സെന്‍സര്‍ഷിപ്പ് എടുത്തുമാറ്റുന്നു

Published : 29th August 2018 | Posted By: afsal ph

പാകിസ്ഥാനിലെ സര്‍ക്കാര്‍ നിയന്ത്രത്തിലുള്ള എല്ലാ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും രാഷ്ട്രീയപരമായ സെന്‍സര്‍ഷിപ്പ് എടുത്തുമാറ്റുകയാണെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി ചൗധരി ഫവാദ് ഹുസൈന്‍ അറിയിച്ചു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ തീരുമാനങ്ങളെന്ന് ഫവാദ് ഹൗസന്‍ പറഞ്ഞു.
ഘടനാപരവും ദൃശ്യവുമായ മാറ്റം ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തില്‍ കൊണ്ടുവരും. മൂന്നു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പാകിസ്ഥാന്‍ ടെലിവിഷന്‍, റേഡിയോ പാകിസ്ഥാന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് എഡിറ്റോറിയല്‍ സ്വാതന്ത്ര്യം നല്‍കും. അന്തര്‍ദേശീയ ശ്രോതാക്കള്‍ക്കായി ഇന്റര്‍നെറ്റില്‍ ഇംഗ്ലീഷ് ഭാഷയില്‍ പുതിയ റേഡിയോ ചാനല്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss