|    Dec 19 Wed, 2018 1:07 pm
FLASH NEWS
Home   >  Sports  >  Cricket  >  

രണ്ടാം ട്വന്റിയിലും ആവേശക്ലൈമാക്‌സ്; ഇത്തവണയും ജയം പാകിസ്താനൊപ്പം

Published : 3rd November 2018 | Posted By: jaleel mv


ദുബയ്: നേരത്തേ ന്യൂസിലന്‍ഡുമായുള്ള ആദ്യ ട്വന്റി 20 മല്‍സരം അവസാന ഓവറില്‍ ജയിച്ചതിന് പിന്നാലെ രണ്ടാം ട്വന്റി20യിലും പൊരുതി ജയിച്ച് പാക് പട. വിജയം കൈവരിച്ചതോടെ പാകിസ്താന്‍ മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പര 2-0ന് സ്വന്തമാക്കി. രണ്ടാം മല്‍സരത്തില്‍ കിവീസിനെ ആറ് വിക്കറ്റിനാണ് പാകിസ്താന്‍ പരാജയപ്പെടുത്തിയത്. അവസാന ഓവറിലാണ് പാകിസ്താന്‍ ജയിച്ചു കയറിയത്. ആദ്യ രണ്ട് മല്‍സരവും നേടിയതോടെയാണ് പാക് പട പരമ്പര കിരീടം ഉയര്‍ത്തുമെന്ന് ഉറപ്പിച്ചത്.ഇതോടെ തുടര്‍ച്ചയായ 11-ാം പരമ്പര ജയമാണ് പാകിസ്താന്‍ അക്കൗണ്ടിലാക്കിയിരിക്കുന്നത്.
മല്‍സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുത്തപ്പോള്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 153 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ പാകിസ്താന്‍ നാല് പന്ത് ശേഷിക്കേ നാല് വിക്കറ്റ് വിട്ടുകൊടുത്ത്് വിജയലക്ഷ്യത്തെത്തുകയായിരുന്നു. ഒരു ഘട്ടത്തില്‍ കിവീസ് സ്‌കോര്‍ 200 കടക്കുമെന്ന് നിലയില്‍ നിന്ന് നിര്‍ണായക മൂന്ന് വിക്കറ്റെടുത്ത 18 കാരന്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ ബൗളിങാണ് അവരെ തകര്‍ത്തത്. നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 17 താരത്തിന്റെ വിക്കറ്റ് നേട്ടം. അഫ്രീദിയാണ് കളിയിലെ താരം.
154 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് വേണ്ടി മുന്‍ നിര താരങ്ങളെല്ലാം ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചതോടെ ടീം വിജയതീരമണിഞ്ഞു. ഫഖര്‍ സമാന്‍(24) ബാബര്‍ അസം(40) ആസിഫ് അലി(38), മുഹമ്മദ് ഹഫീസ് (34) എന്നിവര്‍ മുന്നേറ്റില്‍ കാര്യമായ സംഭാവന നല്‍കി. നേരത്തേ 44 റണ്‍സ് വീതമെടുത്ത കോളിന്‍ മുന്റോ, കോറി ആന്‍ഡേഴ്‌സന്‍ എന്നിവരുടെ ബാറ്റിങാണ് കിവീസ് സ്‌കോറിന് അടിത്തറ പാകിയത്. നായകന്‍ കെയിന്‍ വില്യംസണ്‍ 37 റണ്‍സുമെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss