|    Nov 19 Mon, 2018 8:29 am
FLASH NEWS
Home   >  Sports  >  Cricket  >  

നാടകീയത നിറഞ്ഞ അവസാന ഓവറില്‍ പാകിസ്താന് ജയം

Published : 1st November 2018 | Posted By: jaleel mv


അബൂദബി: നാടകീയത നിറഞ്ഞ ട്വന്റി20 മല്‍സരത്തില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി പാകിസ്താന്‍. മല്‍സരം അവസാന ഓവര്‍ വരെ നീണ്ടു നിന്നപ്പോള്‍ രണ്ടു റണ്‍സിനാണ് പാകിസ്താന്‍ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത ഓവറില്‍ ആറിന് 148 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കിവീസിന് ആറു വിക്കറ്റിന് 146 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 17 റണ്‍സ് ജയിക്കാന്‍ വേണ്ട അവസാന ഓവറില്‍ റോസ് ടെയ്‌ലറിനും (42) ടിം സൗത്തിക്കും(5*) ചേര്‍ന്ന് 14 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ഇതോടെ മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുന്നിട്ടുനിന്നു. 36 പന്തില്‍ 45 റണ്‍സെടുത്ത് പാകിസ്താന്റെ ടോപ് സ്‌കോററായ മുഹമ്മദ് ഹഫീസാണ് കളിയിലെ താരം. പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദും (26 പന്തില്‍ 36) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മറുപടി ബാറ്റിങിലിറങ്ങിയ കിവീസിന് വേണ്ടി കോളിന്‍ മുന്റോയും (42 പന്തില്‍ 58) റേസ് ടെയ്‌ലറും (26 പന്തില്‍ പുറത്താക്കാതെ 42) മികച്ച കളി പുറത്തെടുത്തെങ്കിലും അവസാന ഓവറില്‍ മല്‍സരം നഷ്ടപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss