|    Dec 14 Fri, 2018 3:40 pm
FLASH NEWS
Home   >  Kerala   >  

കശ്മീരില്‍ പാക്ക് വെടിവയ്പ്പില്‍ മലയാളി സൈനികന്‍ കൊല്ലപ്പെട്ടു

Published : 12th November 2018 | Posted By: afsal ph

കശ്മീരില്‍ ദിവസങ്ങളായി പാക്ക് സൈനികര്‍ തുടരുന്ന വെടിവയ്പ്പില്‍ മലയാളി സൈനികന്‍ കൊല്ലപ്പെട്ടു. എറണാകുളം മനക്കുന്നം സ്വദേശി ആന്റണി സെബാസ്റ്റ്യനാണ് മരിച്ചത്. മെന്താര്‍ മേഖലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപംവച്ചായിരുന്നു വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന സൈനികന്‍ മാരിമുത്തുവിനും വെടിയേറ്റു. ഗുരുതരമായി പരുക്കേറ്റ മാരിമുത്തു സൈനിക ആശുപത്രിയില്‍ ചികില്‍സയിലാണ്.
ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ പാക്ക് ഒളി ആക്രമണത്തില്‍ ജവാന്‍ കൊല്ലപ്പെട്ടിരുന്നു. ലാന്‍സ് നായിക് ഗോസാവി കേശവ് സോംഗിര്‍ ആണ് കൊല്ലപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് ഇരുസൈന്യവും നടത്തിയ വെടിവയ്പ്പ് ഏറെ നേരം നീണ്ടുനിന്നു.
കഴിഞ്ഞ മൂന്നുദിവസത്തിനിടെയുണ്ടായ ഒളി ആക്രമണങ്ങളില്‍ മൂന്നു സൈനികര്‍ മരിച്ചതായി സൈന്യം അറിയിച്ചു. ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ റൈഫിള്‍മാനായിരുന്ന വരുണ്‍ കട്ടാല്‍ (21) മരിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss