|    Dec 14 Fri, 2018 7:57 pm
FLASH NEWS
Home   >  News Today   >  

ട്രംപിന്റെ വിവാദ പരാമര്‍ശം: പാകിസ്താനിലെ യുഎസ് സ്ഥാനപതിക്ക് സമന്‍സ് അയച്ചു

Published : 20th November 2018 | Posted By: sruthi srt

ഇസ്്‌ലാമാബാദ്: ബിന്‍ലാദിന്‍ വിഷയത്തില്‍ ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിക്കാന്‍ പാകിസ്താനിലെ യുഎസ് സ്ഥാനപതിയെ വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചു. യുഎസ് ഉന്നത നയതന്ത്രജ്ഞന്‍ പോള്‍ ജോണ്‍സിനാണ് സമന്‍സ് അയച്ചത്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ലെന്നു മന്ത്രാലയം വ്യക്തമാക്കി. ബിന്‍ ലാദിനെ പിടികൂടാന്‍ പാകിസ്താന്‍ ഇന്റലിജന്‍സ് സര്‍വീസ് ആവശ്യമായ തെളിവുകള്‍ യുഎസിന് കൈമാറിയിരുന്നു. ഇരുരാജ്യങ്ങളും സഹകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത് എന്നതിന് തെളിവാണിതെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss