Flash News

ലൈംഗീക പീഡന പരാതി: പി കെ ശശിയ്‌ക്കെതിരേ പൊലിസ് അന്വേഷണം വേണമെന്ന് ദേശീയ വനിത കമ്മീഷന്‍

ലൈംഗീക പീഡന പരാതി: പി കെ ശശിയ്‌ക്കെതിരേ പൊലിസ് അന്വേഷണം വേണമെന്ന് ദേശീയ വനിത കമ്മീഷന്‍
X


ന്യൂഡല്‍ഹി: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെയുള്ള ലൈംഗീക പീഡന പരാതിയില്‍ സ്വമേധയാ കേസെടുത്ത ദേശീയ വനിതാ കമ്മീഷന്‍ കൂടുതല്‍ നടപടിയിലേക്ക്. കേസ് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലിസ് മേധാവിക്ക് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ നിര്‍ദേശം നല്‍കി. അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
വനിതാ കമ്മീഷന്‍ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്.
പീഡന വാര്‍ത്ത പുറത്ത് വന്നിട്ടും കേസെടുക്കാന്‍ തയ്യാറാവാതിരുന്ന സംസ്ഥാന വനിതാ കമ്മീഷനെ രേഖ ശര്‍മ്മ വിമര്‍ശിച്ചിരുന്നു. പി കെ ശശി എല്‍എയ്‌ക്കെതിരായ പരാതി സംസ്ഥാന വനിതാ കമ്മീഷന് കിട്ടിയിട്ടില്ലെന്നായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ പ്രതികരണം. പരാതി കിട്ടാതെ നടപടിയെടുക്കാനാകില്ല. പരാതി പൊലീസിന് കൈമാറണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ രീതിയുണ്ടെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ തിരുവനന്തപുരത്ത് പറഞ്ഞു. ഈ നിലപാടിനേയാണ് രേഖാ ശര്‍മ്മ വിമര്‍ശിച്ചത്.
കഴിഞ്ഞ മാസം 14നാണ് ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ വനിത ഡിവൈഎഫ്‌ഐ നേതാവ് കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് അപമാനിച്ചുവെന്നും പിന്നീട് നിരന്തരം ടെലിഫോണിലൂടെ ശല്ല്യപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ടെലിഫോണ്‍ വിളികളുടെ രേഖകളും പരാതിക്കൊപ്പം നല്‍കി. സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പ് കയ്യിലുണ്ടെന്നും പരാതിക്കാരി നേതൃത്വത്തെ അറിയിച്ചു. സംഭവം പുറത്തുവരും എന്നതായതോടെ പണം നല്‍കി ഒതുക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
ജില്ലാ നേതാക്കളോട് പരാതിപ്പെട്ടപ്പോള്‍ എം.എല്‍.എയില്‍ നിന്ന് മാറിനടക്കാനുള്ള നിര്‍ദ്ദേശമാണ് ലഭിച്ചത്. പിന്നീട് മുഖ്യമന്ത്രി ഉള്‍പ്പടെ സംസ്ഥാനത്ത് നേതാക്കള്‍ക്ക് പരാതി അയച്ചു. പിബിയില്‍ ബൃന്ദകാരാട്ടിന് പരാതി അയച്ചിട്ടും നടപടിയുണ്ടാകാത്തതിനാല്‍ ജന.സെക്രട്ടറി സീതാറാം യെച്ചൂരിയെ സമീപിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it