|    Jan 17 Tue, 2017 6:37 am
FLASH NEWS

ഓസ്‌കാര്‍ പിസ്റ്റോറിയസ് ജയില്‍മോചിതനായി

Published : 20th October 2015 | Posted By: TK

pistorious

 

പ്രിട്ടോറിയ: സൗത്ത് ആഫ്രിക്കന്‍ അത്‌ലറ്റ് ഓസ്‌കാര്‍ പിസ്റ്റോറിയസ് ജയില്‍മോചിതനായി. അദേഹത്തെ വീട്ടുതടങ്കലിലേക്ക് മാറ്റിയിരിക്കുകയാണ്. ഓസ്‌കാര്‍ പിസ്റ്റോറിയസ് ഈ രാതി കറക്ഷണല്‍ നീരീക്ഷണത്തിലായിരിക്കുമെന്ന് സൗത്ത് ആഫ്രിക്കന്‍ കറക്ഷണല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മനേലിസി വൊലേല പറഞ്ഞു. തന്റെ കാമുകിയെ വാലന്റൈന്‍ ദിനത്തില്‍ അക്രമിയാണെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു കൊന്ന കേസില്‍ പിസ്റ്റോറിയസിനെ അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.സൗത്ത് ആഫ്രിക്കന്‍ നിയമമനുസരിച്ച് അഞ്ചുവര്‍ഷമോ അതില്‍ താഴെയോ ശിക്ഷാ കാലാവധിയുള്ളവരുടെ കാര്യത്തില്‍ ഒന്നര വര്‍ഷം ശിക്ഷ അനുഭവിച്ച ശേഷം ജയില്‍ മോചിതനാക്കും. എന്നാല്‍ പിസ്റ്റോറിയസ് പത്തുമാസമാണ് തടവ് ശിക്ഷ അനുഭവിച്ചത്. ഇദേഹത്തിന്റെ കാര്യത്തില്‍ എല്ലാ പാര്‍ട്ടിക്കാര്‍ക്കും മോചിപ്പിക്കണമെന്ന നിലപാടാണ് ഉള്ളത്. ഇനി പിസ്റ്റോറിയസ് വീട്ടുതടങ്കലിലായിരിക്കും കഴിയുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 79 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക