അഞ്ച് ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു
BY MTP7 Oct 2018 9:28 AM GMT
X
MTP7 Oct 2018 9:28 AM GMT
തിരുവനന്തപുരം: ചുഴിലിക്കാറ്റ് കേരളത്തെ ബാധിക്കാനുള്ള സാധ്യത കുറഞ്ഞതിനെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് അധികൃതര്‍ പിന്‍വലിച്ചു. വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാനത്ത് വീണ്ടും ശക്തിപ്രാപിച്ചിരുന്ന മഴ ഇപ്പോള്‍ കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ 11 മണിയോടെ തുറന്ന ഇടുക്കി ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ അടക്കാന്‍ തീരുമാനിച്ചു. ഇന്ന് മൂന്ന് മണിക്കാണ് ഷട്ടര്‍ അടക്കുക.
എന്നാല്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
അതേ സമയം, ചുഴലിക്കാറ്റിന്റെ അതിതീവ്ര മഴയുടെയും ഭീതി പൂര്‍ണമായും അകന്നിട്ടില്ലാത്തതിനാല്‍ എല്ലാ മുന്നൊരുക്ക നിര്‍ദേശങ്ങളും തുടരുവാന്‍ നിര്‍ദേശിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT