|    Nov 16 Fri, 2018 10:18 pm
FLASH NEWS
Home   >  National   >  

ബിജെപി വിരുദ്ധ മഹാസഖ്യത്തിന്റെ ആദ്യയോഗം 22ന്

Published : 11th November 2018 | Posted By: sruthi srt

ഹൈദരാബാദ്: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ലക്ഷ്യമിട്ടുള്ള ബിജെപി വിരുദ്ധ മഹാസഖ്യത്തിന്റെ ആദ്യയോഗം ഈ മാസം 22ന് ചേരുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു. യോഗത്തിനു മുന്നോടിയായി പ്രധാന പ്രതിപക്ഷ കക്ഷി നേതാക്കളുമായി നായിഡു കുടികാഴ്ച നടത്തും.

19നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടുമായി ഇന്നലെ ചര്‍ച്ച നടത്തിയതായും അദ്ദേഹം അറിയിച്ചു.
നേരത്തെ, ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡയുമായും കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുമായും നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.2019 ല്‍ 1996 ആവര്‍ത്തിക്കും എന്നായിരുന്നു കുമാരസ്വാമി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞത്. ബിഎസ്പി നേതാവ് മായാവതി, എസ്പി നേതാവ് അഖിലേഷ് യാദവ്, ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ എന്നിവരുമായി നായിഡു കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss