|    Oct 24 Wed, 2018 11:18 am
FLASH NEWS
Home   >  National   >  

അയോധ്യയില്‍ രാമക്ഷേത്രം: പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണമെന്ന് യുപി ഉപമുഖ്യമന്ത്രി

Published : 21st August 2018 | Posted By: sruthi srt

ലക്‌നോ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് നിയമനിര്‍മാണം നടത്തുന്ന കാര്യം ബിജെപി പരിഗണിക്കണമെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യ. നിലവില്‍ ഇതുസംബന്ധിച്ച കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണുള്ളത്. കോടതി വഴി ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ പിന്നെയുള്ള മാര്‍ഗം ചര്‍ച്ചയാണ്. എന്നാല്‍ ക്ഷേത്രനിര്‍മാണ തീരുമാനം അനിശ്ചിതമായി നീളുകയാണെങ്കില്‍ പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച നിയമം പാസാക്കാം.

ഈ മാര്‍ഗം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സുപ്രിംകോടതിയില്‍ നിന്ന് കേസില്‍ അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് കഴിഞ്ഞമാസം അയോധ്യയില്‍ നടന്ന സന്യാസിമാരുടെ യോഗത്തില്‍ പറഞ്ഞിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss