|    Sep 23 Sun, 2018 8:18 am
FLASH NEWS
Home   >  National   >  

ഉമര്‍ ഖാലിദിനു നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍

Published : 20th August 2018 | Posted By: G.A.G

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയില്‍ വച്ച് ജെഎന്‍യു സമരനേതാവ് ഉമര്‍ ഖാലിദിനു നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ടു പേരെ ഡല്‍ഹി പൊലീസ് പിടികൂടി. ഉമര്‍ഖാലിദിനെ വധിക്കാന്‍ ശ്രമിച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട് ഫെയ്‌സ്ബുക് വിഡിയോ പുറത്തുവിട്ട രണ്ട് ഹരിയാന സ്വദേശികളാണ് പിടിയിലായത്. ഇവരെ പോലിസ് ചോദ്യം ചെയ്തു വരികയാണ്.
ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലെ ചായക്കടയില്‍ നിന്ന് മടങ്ങി വരുന്നതിനിടെ ഉമര്‍ ഖാലിദ് അക്രമിക്കപ്പെട്ടത്. തോക്കുമായെത്തിയ അക്രമിയുടെ കൈയ്യില്‍ അക്രമിയുടെ കൈപിടിച്ചത് കൊണ്ട് മാത്രമാണ് വെടിയേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് ഉമര്‍ഖാലിദ് തന്നെ വെളിപ്പെടുത്തിയിരുന്നു.
കൂടെയുണ്ടായിരുന്നവര്‍ അയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെല്ലാം അക്രമിക്കപ്പെടുന്ന രീതിയില്‍ രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം നില നില്‍ക്കുകയാണെന്ന് സംഭവത്തിന് ശേഷം ഉമര്‍ ഖാലിദ് പ്രതികരിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss