|    Nov 19 Mon, 2018 1:58 am
FLASH NEWS
Home   >  Kerala   >  

ഓഖി: മല്‍സ്യതൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുത്തു

Published : 9th November 2018 | Posted By: sruthi srt

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റില്‍ മരണപ്പെടുകയോ, കാണാതാകുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 13.92 കോടി രൂപ ചെലവഴിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് വിദ്യാഭ്യാസ തൊഴില്‍ പരിശീലനത്തിനുള്ള തുക രേഖപ്പെടുത്തിയ ബാങ്ക് പാസ്സ്ബുക്കുകള്‍ വിതരണം ചെയ്തു.


എല്‍കെജി. മുതല്‍ പ്രൊഫഷണല്‍ കോളേജുള്‍പ്പെടെ വിവിധ തലങ്ങളില്‍ പഠിക്കുന്ന 194 കുട്ടികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദ പഠനം പൂര്‍ത്തിയാക്കിയ 124 കുട്ടികള്‍ക്ക്, തൊഴില്‍ പരിശീലനത്തിന് ആവശ്യമായ നടപടികളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നടപ്പിലാക്കും. എല്‍കെജി. മുതല്‍ 5 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് പ്രതിവര്‍ഷം 10,000 രൂപ വീതവും 6 മുതല്‍ 10 വരെ കഌസ്സുകളിലെ കുട്ടികള്‍ക്ക് 25,000 രൂപ വീതവും പഌസ് ടൂ വിഭാഗം കുട്ടികള്‍ക്ക് 30,000 രൂപ വീതവും ബിരുദ തല വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി 1,00,000 രൂപ വരെ ലഭിക്കത്തക്ക രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 2037 വരെ പദ്ധതി തുടരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss