|    Sep 25 Tue, 2018 1:36 pm
FLASH NEWS
Home   >  News now   >  

എണ്ണവില വീണ്ടുമുയരുന്നു

Published : 25th August 2018 | Posted By: G.A.G

 

ന്യൂയോര്‍ക്ക് : ആഗോളവിപണിയില്‍ എണ്ണവില വീണ്ടുമുയരുന്നു. ബ്രെന്റ് ക്രൂഡ് ഇന്നലെ മൂന്നാഴ്ചയ്ക്കിടയിലെ ഉയര്‍ന്ന വിലയായ ബാരലിന് 75.67 ഡോളറിലെത്തി. ഇറാനെതിരായ യു എസ് ഉപരോധം മൂലം വിപണിയില്‍ എണ്ണയുടെ ലഭ്യത കുറഞ്ഞതാണ് എണ്ണവിലയിലെ വര്‍ധവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉപരോധത്തിന്റെ പശ്്ചാത്തലത്തില്‍ ഇറാന്റെ പ്രതിദിന ഉല്‍പാദനത്തില്‍ ഇതിനകം ഏഴു ലക്ഷം ബാരലിന്റെ ഇടിവു വന്നതായാണ് റിപോര്‍ട്ടുകള്‍. വരുന്ന നവംബറോടെ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്നാണ് അമേരിക്ക ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss