|    Dec 18 Tue, 2018 12:28 am
FLASH NEWS
Home   >  Kerala   >  

കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജ് എ എം ഫാറൂഖ് അന്തരിച്ചു

Published : 21st November 2018 | Posted By: basheer pamburuthi


ബെംഗളൂരു: കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജ് എ എം ഫാറൂഖ് അന്തരിച്ചു. 75 വയസ്സായിരുന്നു.
കര്‍ണാടക ജുഡീഷ്യല്‍ അക്കാദമി പ്രസിഡന്റായിരുന്ന എ എം ഫാറൂഖ് 1995 ലാണ് ഹൈക്കോടതി ജഡ്ജായി ചുമതലയേറ്റത്. 1968ല്‍ കര്‍ണാടക ബാര്‍ കൗണ്‍സിലൂടെയാണ് ഫാറൂഖ് തന്റെ അഭിഭാഷക ജീവിതം ആരംഭിക്കുന്നത്. കാസര്‍ഗോഡ് മൊഗ്രാല്‍ പുത്തൂരാണ് ജന്മദേശം.

കാസര്‍ഗോഡും ബെംഗളുരുവിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഫാറൂഖ് കര്‍ണാടകയിലെ മികച്ച അഭിഭാഷകനായി വളരെ പെട്ടെന്നാണ് ഉയര്‍ന്നുവന്നത്. മുസ്്‌ലിംലീഗ് കാസര്‍ഗോഡ് ജില്ലാ വൈസ് പ്രസിഡന്റായ ടി ഇ അബ്ദുല്ലയുടെ സഹോദരീ ഭര്‍ത്താവാണ് ഫാറൂഖ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss