|    Nov 18 Sun, 2018 4:07 pm
FLASH NEWS
Home   >  Kerala   >  

തിരുവനന്തപുരം സ്വദേശി സൗദിയില്‍ മരണപ്പെട്ടു

Published : 2nd November 2018 | Posted By: afsal ph

അബഹ: തിരുവനന്തപുരം പൂന്തുറ അമ്പലത്തറ സ്വദേശി നങ്ങേലിച്ചിവിളകം സുകുമാരന്‍ മകന്‍ സുജിത്ത് കുമാര്‍ (33) അബഹയിലെ സൗദി ജര്‍മ്മന്‍ ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടു. നെഞ്ച് വേദനക്ക് ചികിത്സക്കായാണ് സഹോദരനുമൊത്ത് ഹോസ്പിറ്റലില്‍ എത്തിയത്. രണ്ട് ദിവസം മുമ്പ് പല്ലെടുത്തതിനെ തുടര്‍ന്ന് നിലക്കാത്ത രക്തസ്രാവവും സുജിത്ത് കുമാറിനുണ്ടായിരുന്നു. സൗദി ജര്‍മ്മനില്‍ വിദഗ്ത പരിശോദനയില്‍ രക്താര്‍ബുദമാണെന്ന് സ്ഥിരീകരിക്കുകയും മൂന്ന് ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് വെന്റിലേറ്ററിലും ചികിത്സ നടത്തിയെങ്കിലും തിങ്കളാഴ്ച രാത്രിയോടെ സുജിത്ത് കുമാര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

പന്ത്രണ്ട് വര്‍ഷത്തോളമായി അല്‍റായി കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ദര്‍ബില്‍ ഭാര്യ നിമിഷയോടൊപ്പം താമസിച്ച് വരികയായിരുന്ന സുജിത്ത് അവസാനമായി നാട്ടില്‍ പോയത് മൂന്ന് വര്‍ഷം മുമ്പായിരുന്നു. ദര്‍ബില്‍ ജോലി ചെയ്യുന്ന സഹോദരന്‍ സുധിഷ് കുമാര്‍, ദമ്മാമില്‍ നിന്നും അമ്മാവന്‍ സുഷീന്ദ്രന്‍ എന്നിവര്‍ അബഹയിലെത്തിയിട്ടുണ്ട്. മറ്റൊരു സഹോദരനൊപ്പം സുജിത്ത് കുമാറിന്റെ ഭാര്യ ബുധനാഴ്ച നാട്ടിലേക്ക് തിരിച്ചു. നടപടിക്രമങ്ങള്‍ക്ക് അസീര്‍ പ്രവാസി സംഘം റിലീഫ് വിഭാഗം നേതാക്കളായ സുരേഷ് മാവേലിക്കര, ബാബു പരപ്പനങ്ങാടി, ഷൗക്കത്ത് ആലത്തൂര്‍ എന്നിവര്‍ രംഗത്തുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss