|    Dec 10 Mon, 2018 10:33 am
FLASH NEWS
Home   >  Kerala   >  

പി.സി ജോര്‍ജ് എം.എല്‍.എ നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മിഷന്‍ വീണ്ടും

Published : 13th November 2018 | Posted By: G.A.G

ന്യൂഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയ കേസില്‍ പി.സി ജോര്‍ജ് എം.എല്‍.എ നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മിഷന്‍ വീണ്ടും ആവശ്യപ്പെട്ടു. ഇന്നു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് നല്‍കിയിരുന്നെങ്കിലും എംഎല്‍എ ഹാജരായില്ല. ഇതിന് മറുപടി നല്‍കാനായി ജോര്‍ജിന്റെ അഭിഭാഷകന്‍ അഡോള്‍ഫ് മാത്യു എത്തിയെങ്കിലും കൂടിക്കാഴ്ച്ചയ്ക്ക് അനുമതി നിഷേധിച്ച കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ, മറുപടി ഓഫീസില്‍ നല്‍കി മടങ്ങാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
പിസി ജോര്‍ജ് ഒക്‌ടോബര്‍ 9ന് കോട്ടയം പ്രസ്‌ക്ലബില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. സ്വമേധയാ കേസെടുത്ത കമ്മിഷന്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും ജോര്‍ജ് ഹാജരായില്ല. തുടര്‍ന്ന് നവംബര്‍ 13ന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss