|    Nov 21 Wed, 2018 1:31 pm
FLASH NEWS
Home   >  Kerala   >  

എന്‍എസ്എസ് ഓഫിസ് ആക്രമിച്ചു; സുകുമാരന്‍ നായരുടെ പേരില്‍ റീത്ത്

Published : 2nd November 2018 | Posted By: basheer pamburuthi

തിരുവനന്തപുരം: നേമത്തിനു സമീപം മേലാങ്കുളത്ത് എന്‍എസ്എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പേരില്‍ റീത്ത് വയ്ക്കുകയും ചെയ്തു.
കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തെ ചട്ടമ്പിസ്വാമി പ്രതിമയുടെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്ത നിലയിലാണ്.
ഇന്നു രാവിലെയാണ് ഓഫിസ് കെട്ടിടം ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടത്. കൊടിമരത്തിന്റെ താഴെയായാണു
റീത്ത് വച്ചിട്ടുള്ളത്. ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിക്കെതിരേ എന്‍എസ്എസ് ശക്തമായ സമരത്തിലായിരുന്നു. ബിജെപി ഉള്‍പ്പെടെയുള്ളവരുമായി പ്രക്ഷോഭത്തില്‍ പങ്കെടുക്കാനും തീരുമാനിച്ചിരുന്നു. ശബരിമല സംരക്ഷണത്തിനായുള്ള നാമജപ ഘോഷയാത്ര അടക്കമുള്ള സമരത്തിനെതിരേയുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് എന്‍എസ്എസ് ആരോപിച്ചു. അതേസമയം, ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് അറിയാമെന്നും എന്‍എസ്എസിനോട് കളി വേണ്ടെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss