|    Nov 19 Mon, 2018 2:06 am
FLASH NEWS
Home   >  National   >  

നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു; പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് തടഞ്ഞ് ബിജെപി

Published : 28th August 2018 | Posted By: afsal ph


ന്യൂഡല്‍ഹി: നോട്ടു നിരോധം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്ന കണ്ടെത്തിയ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് ബിജെപി തടഞ്ഞുവെച്ചു. നോട്ടുകള്‍ അസാധുവാക്കികൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനം രാജ്യത്തിന്റെ ജിഡിപിയില്‍ ഒരു ശതമാനത്തിന്റെ കുറവുണ്ടാക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, റിപ്പോര്‍ട്ട് പുറത്തു വിടുന്നത് തടഞ്ഞിരിക്കുകയാണ് ബിജെപി എംപിമാര്‍.
31 അംഗ സമിതിയില്‍ പതിനേഴ് പേരും ബിജെപി എംപിമാരാണ്. സമിതിയില്‍ ഭൂരിപക്ഷവും ബിജെപിക്ക് തന്നെ. റിപ്പോര്‍ട്ടില്‍ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് ബിജെപി എംപി നിഷികാന്ത് ദുബേ പാര്‍ലമെന്റ് കമ്മിറ്റി ചെയര്‍മാന്‍ വീരപ്പ മൊയിലിക്ക് കത്തെഴുതിയിട്ടുണ്ട്.
നോട്ടു നിരോധം സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഓഗസ്റ്റ് 31ഓട് കൂടി ഈ സമിതിയുടെ കാലാവധി അവസാനിക്കും. പുതിയ അംഗങ്ങളെ സെപ്തംബര് 1 ന് തിരഞ്ഞെടുക്കുകയും ചെയ്യും. അത്‌കൊണ്ട് തന്നെ ഈ റിപ്പോര്‍ട്ട് ഇനി പാര്‍ലമെന്റിന്റെ പരിഗണക്ക് വരില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ച നോട്ടുനിരോധത്തിന്റെ സത്യാവസ്ഥ പുറത്തു വരുന്നത് കേന്ദ്ര സര്‍ക്കാറിനെ ബാധിക്കും. ഇതാണ് റിപ്പോര്‍ട്ട് തടഞ്ഞുവയ്ക്കാന്‍ കാരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss