Flash News

ബോംബില്ലാത്തവര്‍ കല്ലെറിയട്ടെ

ബോംബില്ലാത്തവര്‍ കല്ലെറിയട്ടെ
X






hydregen bomb

ഇതിംഹാന്‍ ഒ അബ്ദുല്ല

ലോക രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ നയ തന്ത്ര തലത്തില്‍ ഒറ്റയാനാണ് ഉത്തര കൊറിയ. ഉത്തര കൊറിയ നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തെ ലോക രാഷ്ട്രങ്ങള്‍ ശക്തമായി അപലപിച്ചിരിക്കുന്നു. ഉത്തര കൊറിയയുടെ സൗഹൃദ രാജ്യങ്ങളായ ചൈനയും റഷ്യയുമടക്കം ആരും പരീക്ഷണത്തെ പിന്തുണച്ചിട്ടില്ല.

നടപടി ലോകസമാധാനത്തിനു കനത്ത ഭീഷണിയാണെന്നും ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയുടെ പ്രമേയങ്ങള്‍ക്കും ധാരണകള്‍ക്കും വിരുദ്ധമാണെന്നും വിവിധ രാജ്യങ്ങള്‍ കുറ്റപ്പെടുത്തുന്നു. ഉത്തര കൊറിയയുടെ നടപടി മേഖലയിലെ സമാധാനവും സുസ്ഥിരതയും ഇല്ലാതാക്കുന്നതാണെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു.
എന്നാല്‍ ആണവ പരീക്ഷണങ്ങളെ അപലപിക്കാനുളള ഈ രാജ്യങ്ങളുടെ അവകാശം എത്രത്തോളമാണ്.

2013 ല്‍ ആണവ പരീക്ഷണങ്ങള്‍ നടത്തിയതിന്റെ പേരില്‍ യു.എന്നിന്റെ വ്യാപാര-സാമ്പത്തിക ഉപരോധങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഉത്തര കൊറിയക്കെതിരെ പുതിയ പരീക്ഷണത്തെ തുടര്‍ന്ന് കൂടുതല്‍ ഉപരോധങ്ങള്‍ക്ക് രാജ്യാന്തര സമൂഹം തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.
ഭൂമുഖത്തെ മനുഷ്യ ജീവിതം മാത്രമല്ല, കോടാനകോടി വരുന്ന ഇതര ജീവജാലങ്ങളുടെ ജീവിതം കൂടി അപകടത്തിലാക്കുന്ന അതീവ നാശകാരികളായ ആണവായുധങ്ങളോടും അതിന്റെ വിനാശകരമായ പരീക്ഷണങ്ങളോടും ലോക രാജ്യങ്ങള്‍ സ്വീകരിക്കുന്ന നിലപാട് സ്വാഗതാര്‍ഹം തന്നെ.



kim jon un northkorean



എന്നാല്‍ ആണവ പരീക്ഷണങ്ങളെ അപലപിക്കാനുളള ഈ രാജ്യങ്ങളുടെ അവകാശം എത്രത്തോളമാണ്. ആണവായുധങ്ങളുടെയും പരീക്ഷണങ്ങളുടെയും കാര്യത്തില്‍ ഈ രാഷ്ട്രങ്ങളുടെ ട്രാക്ക് റെക്കാഡ് എന്താണ് എന്നു പരിശോധിക്കാം.



sheet1

നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.
(കണക്കുകള്‍ക്ക് കടപ്പാട്: മലയാള മനോരമ)
Next Story

RELATED STORIES

Share it