|    Nov 17 Sat, 2018 2:09 pm
FLASH NEWS
Home   >  Kerala   >  

തുലാവര്‍ഷമെത്തി; നെയ്യാര്‍, പെപ്പാറ, അരുവിക്കര ഡാമുകള്‍ തുറന്നു

Published : 3rd November 2018 | Posted By: afsal ph

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തിരുവനന്തപുരം നെയ്യാര്‍, പെപ്പാറ, അരുവിക്കര ഡാമുകള്‍ തുറന്നു. ഒരടി വീതമാണ് ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. നദികളുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് അറിയിച്ചു. കനത്ത മഴ തുടര്‍ന്നാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കും.
കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തന്നെ തുടരുകയാണ്. ആറ് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. വടക്കന്‍ കേരളത്തില്‍ മഴ ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും ശക്തമായ മഴ ലഭിക്കും. ഇക്കുറി തുലാവര്‍ഷം രണ്ടാഴ്ചയിലേറെ വൈകിയാണ് കേരളത്തില്‍ എത്തിയത്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും തുടര്‍ച്ചയായി ചുഴലിക്കാറ്റ് രൂപംകൊണ്ടതും ഇത് പലപ്പോഴും ന്യൂനമര്‍ദ്ദമായി മാറിയതുമാണ് തുലാവര്‍ഷം വൈകാന്‍ കാരണമായതെന്നാണ് കരുതപ്പെടുന്നത്.
മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും തുലാമഴ ശക്തമായി പെയ്യുമെന്നാണ് കരുതപ്പെടുന്നത്. അണക്കെട്ടുകളുടെ ജില്ലയായ ഇടുക്കിയിലും തുലാവര്‍ഷം സജീവമാകും. അതേസമയം, മഴയുടെ തോത് ജില്ലതിരിച്ച് വിശദമായി വിലയിരുത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇടമിന്നലിനെ കരുതിയിരിക്കണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss