|    Nov 19 Mon, 2018 1:57 am
FLASH NEWS
Home   >  News Today   >  

മുകുന്ദന്‍ സി മേനോന്‍ അവാര്‍ഡ്: നാമനിര്‍ദേശം സ്വീകരിക്കുന്നു

Published : 7th November 2018 | Posted By: afsal ph

ന്യൂഡല്‍ഹി: അന്തരിച്ച പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുകുന്ദന്‍ സി മേനോന്റെ പേരില്‍ മനുഷ്യാവകാശ ഏകോപന സമിതി(എന്‍സിഎച്ച്ആര്‍ഒ) ഏര്‍പ്പെടുത്തിയ അവാര്‍ഡിന് നാമ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നു. 25,000 രൂപയും മെമന്റോയും അടങ്ങിയ അവാര്‍ഡ് ഡിസംബര്‍ 15ന് പ്രഖ്യാപിക്കും. മനുഷ്യാവകാശ പോരാളികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ തുടങ്ങിയ മേഖലകളിലുള്ളവരേയാണ് അവാര്‍ഡിന് പരിഗണിക്കുക.
നവംബര്‍ 25 വരെ നാമനിര്‍ദേശങ്ങള്‍ സ്വീകരിക്കും. സംഘടനകള്‍ക്കും വ്യക്തികള്‍ക്കും അപേക്ഷകള്‍ അയക്കാം. ലോക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 70 ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഈ വര്‍ഷത്തെ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. നാമ നിര്‍ദേശം ചെയ്യുന്ന വ്യക്തിയുടെ പൂര്‍ണമായ വിവരങ്ങളും പ്രവര്‍ത്തന മണ്ഡലവും അപേക്ഷയില്‍ വ്യക്തമാക്കണം. അപേക്ഷകള്‍ nchromail@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും അപേക്ഷയുടെ ഒറിജിനല്‍ കോപ്പി എന്‍സിഎച്ച്ആര്‍ഒ ഓഫിസിലേക്കും അയക്കണം. വിലാസം: Mukundan C Menon Award-2018, 4, Upper Ground Floor, Masjid Lane, Hospital Road, Jungpura, Bhogal, New Delhi. Pin Code 110014. Phone: 011 – 40391642. mob: 8547513616.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss