|    Nov 21 Wed, 2018 9:30 am
FLASH NEWS
Home   >  News Today   >  

വിഖ്യാത സാഹിത്യകാരന്‍ വിഎസ് നെയ്‌പോള്‍ അന്തരിച്ചു

Published : 12th August 2018 | Posted By: sruthi srt

ലണ്ടന്‍: സാഹിത്യ നൊബേല്‍ പുരസ്‌കാര ജേതാവും ബ്രിട്ടീഷ് നോവലിസ്റ്റും ഇന്ത്യന്‍ വംശജനുമായ വിഎസ് നെയ്‌പോള്‍ അന്തരിച്ചു. ഞായറാഴ്ച ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം. വിദ്യാധര്‍ സുരാജ്പ്രസാദ് നെയ്‌പോള്‍ എന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണനാമം.32 ഓളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ് ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചന.

ബുക്കര്‍ െ്രെപസും സ്വന്തമാക്കിയിട്ടുണ്ട്.ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറെ വരെ വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ച അദ്ദേഹം ഇഎം ഫോസ്റ്ററുടെ പാസ്സേജ് ടു ഇന്ത്യയെ തള്ളിപ്പറയുകയും ചെയ്ത വ്യക്തിയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss