Flash News

വൈദ്യശാസ്ത്ര നൊബേല്‍: അര്‍ബുദ ചികില്‍സാ പദ്ധതിയുമായി മുന്നോട്ട് പോവുമെന്ന് തസൂകു ഹൊന്‍ജൊ

വൈദ്യശാസ്ത്ര നൊബേല്‍: അര്‍ബുദ ചികില്‍സാ പദ്ധതിയുമായി മുന്നോട്ട് പോവുമെന്ന് തസൂകു ഹൊന്‍ജൊ
X
ടോക്കിയോ: തന്റെ അര്‍ബുദ ചികില്‍സാ പദ്ധതിയുമായി മുന്നോട്ട് പോവുമെന്നും അതിലൂടെ കഴിയുന്നത്ര രോഗികളെ സഹായിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാര ജേതാവായ ജാപ്പാനീസ് ശാസ്ത്രജ്ഞന്‍ തസൂകു ഹൊന്‍ജൊ. രോഗികളെ ചികില്‍സിക്കുന്നതാണ് ഏതൊരു പുരസ്‌കാരത്തേക്കാളും താന്‍ വിലമതിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



ഗവേഷണം തുടരാനാണ് തന്റെ ആഗ്രഹം. ഇമ്മ്യൂനെ തെറാപ്പിയിലൂടെ കുടുതല്‍ ക്യാന്‍സര്‍ രോഗികളെ രക്ഷിക്കാനാവുമെന്നും ക്വോട്ടോ സര്‍വകലാശാലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
തന്റെ ചികില്‍സയിലൂടെ ഗുരുതരമായ രോഗത്തില്‍നിന്നു മുക്തിനേടിയെന്ന് രോഗികള്‍ പറയുമ്പോഴാണ് താന്‍ അത്യധികം സന്തോഷിക്കുന്നത്. രോഗ വിമുക്തരായവരുടെ വാക്കുകള്‍ നല്‍കുന്ന സന്തോഷം മറ്റൊന്നിനും നല്‍കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരമൊരു പുരസ്‌കാരം ലഭിച്ചതില്‍ താന്‍ ഭാഗ്യവാനാണ്.സഹപ്രവര്‍ത്തകരുമായി അക്കാദമി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് പുരസ്‌കാര ലബ്ദി അറിഞ്ഞത്. താന്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും തസൂകു പറഞ്ഞു.
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സേ ആബെ തസൂകുവിനെ ടെലിഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. തസൂകു ജപ്പാന്‍കാരനായതില്‍ ഏറെ അഭിമാനിക്കുന്നുവെന്ന് ആബെ പറഞ്ഞു.പ്രഫസറുടെ നേട്ടം നിരവധി രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it