|    Sep 19 Wed, 2018 6:08 pm
FLASH NEWS
Home   >  Kerala   >  

സര്‍ക്കാര്‍ ഓണാഘോഷം ഒഴിവാക്കി; പണം ദുരിതാശ്വാസത്തിന്

Published : 14th August 2018 | Posted By: mtp rafeek

തിരുവന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ വേണ്ടെന്ന് തീരുമാനിച്ചു. ആഘോഷ പരിപാടികള്‍ക്കായി വിവിധ വകുപ്പുകള്‍ക്ക് ലഭ്യമാക്കിയ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വകമാറ്റുമെന്നു മുഖ്യമന്ത്രി അറിയിച്ചു. ഒരു വലിയ വിഭാഗം ദുരിതം അനുഭവിക്കുമ്പോള്‍ ആഘോഷം നടത്തുത് അനൗചിത്യമാണെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം നേരിട്ടത് സമാനാതകളില്ലാത്ത ദുരന്തമാണ്. 8316 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതുവരെ 38 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നാല് പേരെ കാണാതായിട്ടുണ്ട്. 20,000 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 10,000 കിലോമീറ്റര്‍ റോഡും തകര്‍ന്നിട്ടുണ്ട്. ദുരന്തത്തെ നേരിടാന്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് സംസ്ഥാനം നടത്തുന്നത്. കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ മികച്ച പിന്തുണയാണ് നല്‍കിയത്.

പ്രളയാധിത പ്രദേശങ്ങളില്‍ വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പുനരധിവാസ സഹായ വിതരണത്തിനായി മന്ത്രിസഭയുടെ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കും രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സമയബന്ധിതമായി ഇവ നല്‍കാന്‍ ജില്ലകളില്‍ അദാലത്തുകള്‍ നടത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss