|    Nov 16 Fri, 2018 3:11 am
FLASH NEWS
Home   >  Kerala   >  

നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി ഡാം തുറക്കില്ലെന്ന് മന്ത്രി

Published : 2nd August 2018 | Posted By: mtp rafeek

ഇടുക്കി: സംഭരണശേഷി പൂര്‍ണ തോതിലെത്തിയെങ്കിലും ഇടുക്കി അണക്കെട്ട് നിലവില്‍ തുറന്നുവിടേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി അറിയിച്ചു. മഴയും നീരൊഴുക്കും കുറഞ്ഞതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഡാം തുറക്കേണ്ടതില്ലെന്ന് ഇടുക്കി കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി.

മഴയുടേയും നീരൊഴുക്കിന്റേയും ശക്തി നോക്കിയ ശേഷമേ ഇനി ഡാം തുറക്കുന്ന കാര്യം പരിഗണിക്കൂ എന്ന് മന്ത്രി പറഞ്ഞു. വ്യാഴാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് ഡാമിലെ ജലനിരപ്പ് 2396.12 അടിയാണ്. 2403 അടിയാണ് പരമാവധി സംഭരണശേഷി.

എന്നാല്‍ അത്രയും കാത്തുനില്‍ക്കാതെ 2398 അടിയായാല്‍ തന്നെ മുന്നറിയിപ്പ് കൊടുത്ത് ട്രയല്‍ റണ്‍ നടത്താനാണ് നിലവിലെ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. മുന്നറിയിപ്പ് നല്‍കി 24 മണിക്കൂറിനുള്ളില്‍ ട്രയല്‍ റണ്ണിനായി ഒരു ഷട്ടര്‍ ഉയര്‍ത്തും. 40 സെമീ വരെ ഉയര്‍ത്തി അടുത്ത നാല് മണിക്കൂര്‍ ഈ ഷട്ടറിലൂടെ വെള്ളം തുറന്നുവിടും.

ഇടുക്കി ഡാമിലെ ഇന്നത്തെ ജലനിരപ്പ്

രാവിലെ 7 മണി 2396.10
രാവിലെ 8 മണി 2396.12
രാവിലെ 9 മണി 2396.12
രാവിലെ 10 മണി 2396.12
രാവിലെ 11 മണി 2396.12

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss