|    Dec 19 Wed, 2018 6:57 pm
FLASH NEWS
Home   >  National   >  

പഠനഭാരം കുറയ്ക്കാന്‍ നിര്‍ദേശം; ഒന്ന്, രണ്ട് ക്ലാസുകളില്‍ ഹോംവര്‍ക്കില്ല; ബാഗിന്റെ ഭാരവും നിയന്ത്രിക്കും

Published : 26th November 2018 | Posted By: afsal ph

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠന ഭാരം കുറയ്ക്കാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം.
ഒന്ന്, രണ്ട് ക്ലാസുകളില്‍ ഹോം വര്‍ക്ക് നല്‍കരുതെന്നും ബാഗിന്റെ ഭാരം നിശ്ചയിക്കാനും എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഈ ഉത്തരവ് നല്‍കി.
ഭാഷയും കണക്കുമല്ലാതെ മറ്റൊരു വിഷയവും ഒന്ന്,രണ്ട് ക്ലാസുകളിലെ കുട്ടികളെ പഠിപ്പിക്കാന്‍ പാടില്ല. എന്‍സിആര്‍ടി പാഠ്യപദ്ധതി പ്രകാരം പരിസ്ഥിതിയും കണക്കുമാണ് ഭാഷയ്ക്ക് പുറമെ മൂന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ പഠിപ്പിക്കുക.
കുട്ടികളോട് പുസ്തകങ്ങള്‍ അധികമായി കൊണ്ടുവരാനോ, പഠനോപകരണങ്ങള്‍ കൊണ്ടുവരാനോ ആവശ്യപ്പെടരുതെന്നും, ബാഗിന്റെ ഭാരം മുന്‍ നിശ്ചയിച്ചതില്‍ നിന്ന് അധികമാകാന്‍ പാടില്ലെന്നും ഉത്തരവില്‍ കര്‍ശനമായി പറയുന്നു.
ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ ബാഗിന്റെ ഭാരം 1.5 കിലോഗ്രാമാണ്. മൂന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികളുടെ ബാഗിന്റെ ഭാരം രണ്ട് മുതല്‍ മൂന്ന് കിലോഗ്രാം വരെയാണ്. ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളുടെ ബാഗിന്റെ ഭാരം നാല് കിലോയാണ്. എട്ട്, ഒന്‍പത് ക്ലാസുകളിലെ കുട്ടികളുടെ ബാഗിന് പരമാവധി 4.5 കിലോ വരെ തൂക്കമാകാം. പത്താം ക്ലാസിലെ കുട്ടികളുടെ ബാഗിന് അഞ്ച് കിലോയില്‍ തൂക്കം പാടില്ലെന്നും കേന്ദ്രം നിശ്ചയിച്ചിട്ടുണ്ട്. നിലവില്‍ ഒന്നാംക്ലാസിലെ കുട്ടികളുടെ ബാഗിന് പോലും നാല് കിലോയിലധികം തൂക്കമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss