|    Dec 15 Sat, 2018 5:26 pm
FLASH NEWS
Home   >  Kerala   >  

പ്രളയബാധിതര്‍ക്ക് സഹായം: പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം നിയമസഭ ചര്‍ച്ചയാരംഭിച്ചു

Published : 5th December 2018 | Posted By: G.A.G

തിരുവനന്തപുരം: പ്രളയബാധിതര്‍ക്ക് സഹായം വൈകുന്നത് സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന്‍മേല്‍ നിയമസഭ ചര്‍ച്ചയാരഭിച്ചു. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് കാണിച്ച്, വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയനോട്ടീസില്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. വി.ഡി സതീശനാണ് നോട്ടീസ് നല്‍കിയത്. ഒരു മണി മുതല്‍ മൂന്ന് മണി വരെയാണ് വിഷയം സഭ ചര്‍ച്ചചെയ്യുക.

UPDATES :

നഷ്ടപരിഹാരം നല്‍കുന്നതില്‍ വന്‍ വീഴ്ചയുണ്ടായെന്നും നാശനഷ്ടങ്ങളുടെ കണക്കെടുപ്പുപോലും പൂര്‍ത്തിയായിട്ടില്ലെന്നും അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നേടിയ വി.ഡി.സതീശന്‍ ആരോപിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കും പണം നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് :
പ്രളയബാധിതര്‍ക്ക് സഹായം നല്‍കുന്നതില്‍ വീഴ്ചയുണ്ടായി.
10000 രൂപയുടെ സഹായം കിട്ടാത്തവര്‍ ഇപ്പോഴുമുണ്ട്.
വില്ലേജ് ഓഫിസ് കയറിയിറങ്ങിയ വി.എസിന്റെ സഹോദരിയെ മുഖ്യമന്ത്രി മറക്കരുത്.
ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ല സര്‍ക്കാര്‍ പറയുന്നത്.
മോദിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പുപോലെയായി.
കേന്ദ്രം കേരളത്തിലെ ജനത്തെ ശിക്ഷിക്കുകയാണ്.
അവഗണിക്കുന്ന കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ആറന്‍മുള കണ്ണാടിയുമായിട്ടല്ല പോകേണ്ടണ്ടത്. ചെന്നിത്തല പറഞ്ഞു.

സജി ചെറിയാന്‍ :

സാലറി ചാലഞ്ച് പൊളിക്കാന്‍ പ്രതിപക്ഷം കൂട്ടുനിന്നു.
ദുരിതാശ്വാസനിധിയില്‍ പണം നല്‍കരുതെന്ന് ക്യാംപയിന്‍ നടത്തി.
ശുചീകരണപ്രവര്‍ത്തകര്‍ക്കൊപ്പം ഫോട്ടായെടുക്കുകയാണ് യുഡിഎഫുകാര്‍ ചെയ്തത്.

ഒ.രാജഗോപാല്‍
അര്‍ഹര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയില്ല.
വീടിനരികിലൂടെ വെളളം പോയതിന് സി.പി.എമ്മുകാര്‍ക്ക് സഹായം കിട്ടി.

പി.സി ജോര്‍ജ് :
കേന്ദ്രത്തെ കുറ്റം പറയാതെ കിട്ടാവുന്ന പണം വാങ്ങിയെടുക്കണം

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss