|    Aug 22 Wed, 2018 7:29 am
FLASH NEWS
Home   >  National   >  

ബോട്ട് ദുരന്തത്തില്‍ ഒമ്പതു പേരെ കാണാനില്ല; തിരച്ചിലിന് നേവിയുടെ കപ്പലും ഹെലികോപ്ടറും

Published : 7th August 2018 | Posted By: mtp rafeek

കൊച്ചി: മുനമ്പത്ത് മല്‍സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങള്‍ കരക്കെത്തിച്ചു. രണ്ടു പേരെ മാത്രമാണ് ഇതിനകം രക്ഷപ്പെടുത്താനായതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ മലയാളിയാണെന്നും സ്ഥിരീകരിച്ചു. ഒമ്പതു പേരെ കാണാനായിട്ടുണ്ട്. എം വി ദേശ് ശക്തി എന്ന ഇന്ത്യന്‍ കപ്പലാണ് അപകടമുണ്ടാക്കിയതെന്നാണ് സൂചന.

മരിച്ച മൂന്നുപേരും കുളച്ചല്‍ സ്വദേശികളാണ്. യാക്കൂബ്, രംഗംനാഥന്‍, മണിക്കൊടി എന്നിവരാണ് മരിച്ചത്. കാണാതായവരില്‍ ഒരാള്‍ മലയാളിയാണെന്നും വിവരമുണ്ട്.

മുമ്പത്ത് നിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെ പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം. തിരിച്ചിലിനായി നാവിക സേനയുടെ സീ കിങ് എന്ന ഹെലികോപ്റ്റര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. ഒരു ഡോണിയര്‍ വിമാനവും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. മറ്റൊരു ഡോണിയര്‍ വിമാനം അപകടത്തിനിടയാക്കിയ കപ്പല്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

നാവിക സേനയുടെ ഐഎന്‍എസ് ജമുന എന്ന കപ്പലും തിരച്ചിലില്‍ സഹായിക്കുന്നതിന് പ്രദേശത്തേക്കു തിരിച്ചതായി നേവി അറിയിച്ചു. ആവശ്യം വരികയാണെങ്കില്‍ ഉപയോഗിക്കുന്നതിന് ഒരു എഎല്‍എച്ച് ഹെലികോപ്ടറും ഒരുക്കി നിര്‍ത്തിയിട്ടുണ്ട്.

കോസ്റ്റ്് ഗാര്‍ഡും നാവികസേനയും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss