|    Nov 17 Sat, 2018 6:12 am
FLASH NEWS
Home   >  Kerala   >  

വെള്ളത്തില്‍ മുങ്ങി നിലമ്പൂര്‍

Published : 9th August 2018 | Posted By: sruthi srt

നിലമ്പൂര്‍: രണ്ട് ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയും, ഉരുള്‍പൊട്ടലും നിലമ്പൂരിനെ വെള്ളത്തില്‍ മുക്കി. ചാലിയാര്‍ പുഴയും പോഷക നദികളും നിറഞ്ഞൊഴുകുന്നു. ചാലിയാര്‍ പഞ്ചായത്തിലെ മൂലേപ്പാടം, ആഡ്യന്‍പാറ എന്നിവിടങ്ങലില്‍ ഉരുള്‍പൊട്ടല്‍. അഞ്ചംഗ ആദിവാസി കുടുംബത്തെ കാണാതായി. നിലമ്പൂര്‍ ജനതപ്പടി, ജ്യോതിപ്പടി, വെളിയംതോട് തുടങ്ങിയിടങ്ങളില്‍ വെള്ളം കയറി കെഎന്‍ജി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. കെഎന്‍ജി റോഡില്‍ ചുങ്കത്തറ എടമലയില്‍ മലയിടിഞ്ഞ് വീണു കല്ലും മണ്ണും റോഡില്‍ വീണ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

രണ്ട് ദിവസങ്ങളിലായി നിലമ്പൂര്‍ മേഖലയില്‍ പെയ്ത് മഴ 172സെന്റി മീറ്റര്‍. മഴ്ശ് ഇടമുറിയാതെ പെയ്യുന്നതിനാല്‍ ഇനിയും വെള്ളം കൂടാന്‍ സാധ്യതയുള്ളതിനാല്‍ ദുരന്ത നിവാരണ സേന നിലമ്പൂരില്‍ ക്യാമ്പ് ചെയ്യുന്നു.നിലമ്പൂര്‍ വീട്ടിക്കുത്ത്, ജനതപ്പടി, മിനര്‍വ്വപ്പടി തുടങ്ങിയിടങ്ങളില്‍ വീടൂകളില്‍ വെള്ളം കയറി, വീട്ടുകാരെ മാറ്റിപ്പാര്‍പ്പിചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss