|    Aug 16 Thu, 2018 11:23 pm
Home   >  Kerala   >  

നിലമ്പൂരില്‍ ഉരുള്‍പൊട്ടി രണ്ട് കുഞ്ഞുങ്ങളടക്കം 6 മരണം: പ്രദേശത്തേക്ക് എത്താനാവാതെ ഫയര്‍ഫോഴ്‌സ്

Published : 9th August 2018 | Posted By: sruthi srt

നിലമ്പൂര്‍: കനത്ത മഴയില്‍ ആഢ്യന്‍പാറക്ക് മുകളില്‍ ചെട്ടിയാന്‍ പാറയില്‍ ഉരുള്‍പൊട്ടി ആറു പേര്‍ മരിച്ചു. അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പറമ്പാടന്‍ കുഞ്ഞി (56), മരുമക്കള്‍ ഗീത (29), മക്കളായ നവനീത് (8), നിവേദ് (3), കുഞ്ഞിയുടെ സഹോദരി പുത്രന്‍ മിഥുന്‍ (16) എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ 8.30 ഓടെ കണ്ടെത്തിയത്.കുഞ്ഞിയുടെ മകന്‍ സുബ്രഹ്മണ്യനെ (30) കണ്ടെത്തിയിട്ടില്ല.

നാട്ടുകാരും പോത്തുകല്‍ പോലിസും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. മഴ തിരച്ചിലിന് തടസമാകുന്നുണ്ട്. നിലമ്പൂര്‍ ടൗണ്‍ വെള്ളം മൂടിയതിനാല്‍ ഫയര്‍ഫോഴ്‌സിന് സ്ഥലത്തേക്ക് എത്തിപ്പെടാനായിട്ടില്ല. കോളനിയിലെ അഞ്ചു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. ബുധനാഴ്ച രാത്രിയോടെയാണ് ഉരുള്‍പ്പൊട്ടിയത്. മഴ ശക്തമായതിനാല്‍ മറ്റു കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറിയിരുന്നു. നിലമ്പൂര്‍ ടൗണും പരിസരങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss