|    Oct 18 Thu, 2018 11:45 am
FLASH NEWS
Home   >  Kerala   >  

ഉരുള്‍പൊട്ടല്‍: നിലമ്പൂരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

Published : 10th August 2018 | Posted By: sruthi srt

മലപ്പുറം: നിലമ്പൂര്‍ എരുമമുണ്ടയ്ക്കടുത്ത് ഉരുള്‍പൊട്ടലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ചെട്ടിയാംപാറ കോളനി സ്വദേശി സുബ്രഹ്മണ്യന്‍ മൃതദേഹമാണ് ഇന്ന് രാവിലെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

ചാലിയാര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡിലുള്ള ചെട്ടിയാംപാറയിലാണ് ഉരുള്‍പൊട്ടിയത്. പറമ്പാടന്‍ കുഞ്ഞി (50), മരുമകള്‍ ഗീത (29), മക്കളായ നവനീത് (9), നിവേദ് (മൂന്ന്), കുഞ്ഞിയുടെ സഹോദരീപുത്രന്‍ മിഥുന്‍ (16) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച്ച രാത്രിയോടെയാണ് സുബ്രഹ്മണ്യന്റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. രാത്രി ഉറങ്ങി കിടക്കുകയായിരുന്ന വീട്ടിലെ അംഗങ്ങളെല്ലാം വീടോടെ ഒലിച്ചു പോയി. വീട് നിന്ന സ്ഥലത്ത് നിന്നും നൂറ് മീറ്റര്‍ മാറിയാണ് സുബ്രഹ്മണ്യന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss