|    Oct 24 Wed, 2018 10:13 am
FLASH NEWS
Home   >  Sports  >  Football  >  

നൈജീരിയന്‍ സൂപ്പര്‍ താരം വിക്ടര്‍ മോസസ് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

Published : 16th August 2018 | Posted By: jaleel mv


അബൂജ: നൈജീരിയന്‍ സൂപ്പര്‍ താരം വിക്ടര്‍ മോസസ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. വെറും 27 വയസ്സ മാത്രമാണ് താരത്തിന്റെ പ്രായം. ബുധനാഴ്ച ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
ആറ് വര്‍ഷം മാത്രം നീണ്ട അന്താരാഷ്ട്ര കരിയറാണ് മോസസ് അവസാനിപ്പിച്ചത്. ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെ താരമായ മോസസ് ക്ലബ് കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പദ്ധതിയിടുന്നത്.
2012 ലാണ് മോസസ് നൈജീരിയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ നൈജീരിയ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നേടിയപ്പോള്‍ മോസസ് ടീമില്‍ നിര്‍ണായക സാന്നിധ്യമായി. 2014, 2018 ലോകകപ്പുകളിലും നൈജീരിയന്‍ ടീമിന്റെ പ്രധാന കളിക്കാരനായിരുന്നു മോസസ്. നൈജീരിയന്‍ ദേശീയ ടീമിനായി 37 മല്‍സരങ്ങള്‍ ഈ വിങ്ങര്‍ കളിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss