|    Nov 16 Fri, 2018 12:31 pm
FLASH NEWS
Home   >  Kerala   >  

തര്‍ക്കത്തിനിടെ തള്ളിയിട്ട യുവാവ് വാഹനമിടിച്ച് മരിച്ച സംഭവം: ഡിവൈഎസ്പിക്കു സസ്‌പെന്‍ഷന്‍

Published : 6th November 2018 | Posted By: basheer pamburuthi

കോഴിക്കോട്: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പിയുമായുള്ള തര്‍ക്കത്തിനിടെ റോഡിലേക്ക് തള്ളിയിട്ട യുവാവ് വാഹനം കയറി മരിച്ച സംഭവത്തില്‍ ഡിവൈഎസ്പിയെ സസ്‌പെന്റ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് പറഞ്ഞു. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണത്. ഗൗരവമുള്ള സംഭവമായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. ഡിവൈഎസ്പി ഉള്‍പെട്ട കേസായതിനാല്‍ എഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നെയ്യാറ്റിന്‍കര കാവുവിള സ്വദേശി സനല്‍ (32) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഡിവൈഎസ്പി ഹരികുമാറിനെതിരേ കൊാലക്കുറ്റത്തിന് കേസെടുത്തിരുന്നു.
കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്റെ വാഹനത്തിന് തടസ്സമായി കാര്‍ പാര്‍ക്ക് ചെയ്തതിന് സനലിനെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനം സനല്‍ മാറ്റിയിട്ടു. എന്നാല്‍ പിന്നാലെയെത്തിയ ഡിവൈഎസ്പി സനലിനെ റോഡിലേക്ക് തള്ളിയിട്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഈ സമയം സനലിന് മുകളിലൂടെ വാഹനം കയറി ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഡിവൈഎസ്പി ഇവിടെ നിന്ന് രക്ഷപ്പെട്ടു. സംഭവമറിഞ്ഞെത്തിയ പോലിസ് ജീവനുണ്ടായിരുന്ന സനലിനെ ആംബുലന്‍സില്‍ പോലിസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോയതെന്നും ആരോപണമുണ്ട്. ഇലക്ട്രീഷ്യനായിരുന്നു സനല്‍. അതിനിടെ, മൃതദേഹവുമായി നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. കൊലക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഡിവൈഎസ്പി ഹരികുമാര്‍ ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss