|    Sep 26 Wed, 2018 2:26 am
FLASH NEWS
Home   >  Sports  >  Football  >  

ഐഎസ്എല്‍:ആദ്യഘട്ട മല്‍സരക്രമം പ്രഖ്യാപിച്ചു; സെപ്തംബര്‍ 29 ന്് ബ്ലാസ്‌റ്റേഴ്‌സ്-എടികെ മല്‍സരം

Published : 26th August 2018 | Posted By: jaleel mv


കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ ആദ്യഘട്ട മല്‍സരക്രമം പ്രഖ്യാപിച്ചു. സെപ്തംബര്‍ 29ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എടികെയെ നേരിടും. എടികെയുടെ ഗ്രൗണ്ടായ സാള്‍ട് ലേക്ക് സ്‌റ്റേഡിയത്തില്‍ വച്ചാണ് മല്‍സരം. കഴിഞ്ഞ സീസണിലും ബ്ലാസ്‌റ്റേഴ്‌സും എടികെയും തമ്മിലായിരുന്നു ആദ്യ മല്‍സരം.
ആദ്യ ഘട്ട ഫിക്‌സ്ചറില്‍ ഡിസംബര്‍ 16 വരെയുള്ള മല്‍സരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2019ല്‍ നടക്കുന്ന മല്‍സരങ്ങളുടെ ക്രമം പിന്നീട് പ്രഖ്യാപിക്കും. സെപ്തംബര്‍ 30ന് കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ബംഗളുരു എഫ്‌സിയും നിലവിലെ ജേതാക്കളായ ചെന്നൈയിന്‍ എഫ്‌സിയും ഏറ്റുമുട്ടും. ബംഗളുരുവിലെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിലാണ് മല്‍സരം. ഒക്ടോബര്‍ അഞ്ചിന് മുംബൈ സിറ്റിക്കെതിരെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ആദ്യ ഹോം മല്‍രം. ഒക്‌ടോബര്‍ 29ന് ജംഷെഡ്പൂര്‍ എഫ്‌സിക്കെതിരെയാണ് ആദ്യ എവേ മല്‍സരം.
കഴിഞ്ഞ സീസണില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ എല്ലാ ദിവസവും ഒരു മല്‍സരം മാത്രമാണുള്ളത്. കഴിഞ്ഞ സീസണില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടു മല്‍സരങ്ങള്‍ വീതം നടത്തിയിരുന്നു. കിക്കോഫ് സമയത്തിലും മാറ്റമുണ്ട്. പുതിയ സീസണില്‍ വൈകിട്ട് 7.30നായിരിക്കും എല്ലാ മല്‍സരങ്ങളുടെയും കിക്കോഫ്. രാജ്യാന്തര മല്‍സരങ്ങള്‍ പരിഗണിച്ച് ഇക്കുറി ഐഎസ്എല്‍ സീസണിനിടയില്‍ മൂന്ന് ഇടവേളകളുമുണ്ടാവും. ഒക്ടോബര്‍ എട്ട് മുതല്‍ പതിനാറ് വരെയും നവംബര്‍ 12 മുതല്‍ ഇരുപത് വരെയും ഫിഫ രാജ്യാന്തര മല്‍സരങ്ങള്‍ നടക്കുന്നതിനാല്‍ ഐഎസ്എല്‍ മല്‍സരങ്ങളുണ്ടാകില്ല. ഡിസംബര്‍ 17 മുതല്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാംപിനെ തുടര്‍ന്നും ഐഎസ്എലിന് ഇടവേളയുണ്ടാകും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss