|    Sep 22 Sat, 2018 3:48 am
FLASH NEWS
Home   >  Kerala   >  

85 യാനങ്ങള്‍കൂടി പത്തനംതിട്ടയിലേക്ക്: കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന്

Published : 17th August 2018 | Posted By: sruthi srt

കൊ്ല്ലം: മത്സ്യബന്ധനം ഒഴിവാക്കി കൊല്ലം ജില്ലയിലെ കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍ പ്രകൃതിക്ഷോഭത്തില്‍പെട്ട മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പോകും. ചെങ്ങന്നൂരിലും പത്തനംതിട്ട ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും വീടുകളിലും മറ്റും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളായിരിക്കും ഇവര്‍ പ്രധാനമായും നടത്തുക. രാത്രി വൈകി വാടിയില്‍ നടന്ന യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

ഞായറാഴ്ച്ച വരെ മത്സ്യബന്ധനത്തിന് പോകേണ്ടതില്ലെന്നും നിലവില്‍ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയ 30 മത്സ്യബന്ധന യാനങ്ങള്‍ക്കുപുറമെ 85 യാനങ്ങള്‍കൂടി കൊല്ലത്തുനിന്ന് കൊണ്ടുപോകാനും തീരുമാനമായി. ഇതേത്തുടര്‍ന്ന് യാനങ്ങള്‍ ലോറികളില്‍ കയറ്റി കൊണ്ടുപോകുന്ന ജോലികള്‍ രാത്രിതന്നെ ആരംഭിച്ചു. തഹസില്‍ദാര്‍ ജോണ്‍സണ്‍, ഫീഷറീസ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം എച്ച്. ബേസില്‍ലാല്‍, മത്സ്യത്തൊഴിലാളികളുടെയും മത്സ്യസംഘങ്ങളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss