|    Nov 16 Fri, 2018 2:00 pm
FLASH NEWS
Home   >  Kerala   >  

സംസ്ഥാനത്തേക്ക് കൂടുതല്‍ സൈന്യം എത്തുന്നു

Published : 16th August 2018 | Posted By: sruthi srt

പത്തനംതിട്ട: ദുരിതാശ്വത്തിനായി സംസ്ഥാനത്തേക്ക് കൂടുതല്‍ സൈന്യം എത്തുന്നു. 30 പേരുടെ മിലിട്ടറി എന്‍ജിനിയറിങ് ടാസ്‌ക് ഫോഴ്‌സ് കോഴിക്കോടെത്തി. വായുസേനയുടെ ഒരു സംഘം കോഴിക്കോട് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒരു സംഘം ചാലക്കുടിയിലേക്ക് പുറപ്പെടും. രണ്ടു ഗ്രൂപ്പ് ഫോഴ്‌സ് തിരുവനന്തപുരത്തെത്തി. പുണെയില്‍നിന്നാണ് ഇവരെത്തിയത്.

ഭോപ്പാലില്‍നിന്നുള്ള മറ്റൊരു സംഘം തിരുവനന്തപുരത്ത് ഉച്ചയ്‌ക്കെത്തും. ഓരോ ഗ്രൂപ്പിലും 50 പേര്‍ വീതമാകും ഉള്ളത്.കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെയും ഫോണില്‍ ബന്ധപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേനയെ അയക്കണമെന്ന് അദ്ദേഹത്തോടും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരുമായി സംസാരിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് രാജ് നാഥ് സിംഗ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss