|    Dec 11 Tue, 2018 12:03 pm
FLASH NEWS
Home   >  Kerala   >  

ബാങ്ക് തട്ടിപ്പിന് പുതിയ രീതി, ജാഗ്രത പാലിക്കണമെന്ന് സൈബര്‍ഡോം

Published : 7th December 2018 | Posted By: G.A.G

തിരുവനന്തപുരം: ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടുന്നതിനായി തട്ടിപ്പുകാര്‍ നടത്തുന്ന പുതിയ രീതിക്കെതിരെ ഉപഭോക്താക്കല്‍ ജാഗ്രത പാലിക്കണമെന്ന് കേരള പോലിസ് സൈബര്‍ ഡോമിന്റെ നോഡല്‍ ഓഫിസര്‍ ഐജി മനോജ് എബ്രഹാം അറിയിച്ചു. തട്ടിപ്പുകാര്‍ മൊബൈല്‍ ഫോണിലേക്ക് അയക്കുന്ന മെസേജുകള്‍ മറ്റൊരു നമ്പരിലേക്ക് അയക്കാന്‍ നിര്‍ദ്ദേശിക്കുന്നതിനനുസരിച്ച് മെസേജ് ഫോര്‍വേര്‍ഡ് ചെയ്യുന്നവരുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. ഉപഭോക്താവ് മെസേജ് അയച്ചു കഴിഞ്ഞാല്‍ അയാളുടെ മൊബൈല്‍ നമ്പരുമായി ലിങ്ക് ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തപ്പെടുകയും തുടര്‍ന്ന് ഡെബിറ്റ് കാര്‍ഡിന്റെ വിവരങ്ങളും ഉപഭോക്താവിന്റെ ഫോണില്‍ ലഭിക്കുന്ന ഒടിപി യും തട്ടിപ്പുകാര്‍ ചോദിച്ചറിയുകയും ചെയ്യും. തുടര്‍ന്ന് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലെ മുഴുവന്‍ നിക്ഷേപവും തട്ടിപ്പുകാര്‍ തട്ടിയെടുക്കുന്നതാണ് രീതി. സംസ്ഥാനത്ത് ഇത്തരത്തില്‍ 10 ഓളം കേസുകളിലായി 12 ലക്ഷത്തോളം രൂപ തട്ടിക്കപ്പെട്ട സാഹചര്യത്തില്‍ കേരളാ പോലീസ് സൈബര്‍ ഡോമിന്റെ നേതൃത്ത്വത്തില്‍ അന്വേഷണം നടത്തി വരുകയാണ്. ഈ സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ക്കായി ബോധവത്കരണം നടത്താന്‍ സൈബര്‍ ഡോം തീരുമാനിച്ചത്. തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ തന്നെ ഏറ്റവും വേഗത്തില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയോ, എം -പിന്‍ നമ്പര്‍ മാറ്റുകയോ ചെയ്താല്‍ തട്ടിപ്പില്‍ നിന്നും രക്ഷനേടാനാവുമെന്നും ഐജി മനോജ് എബ്രഹാം അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss