|    Dec 10 Mon, 2018 1:06 am
FLASH NEWS
Home   >  Kerala   >  

കെ സുരേന്ദ്രനെതിരേ വീണ്ടും കേസെടുത്തു

Published : 22nd November 2018 | Posted By: sruthi srt

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷ സമയത്ത് 52വയസുകാരിയെ സന്നിധാനത്ത് തടഞ്ഞതിന് കെ സുരേന്ദ്രനെതിരേ പോലിസ് കേസെടുത്തു.


ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഗൂഢാലോചനയ്ക്ക് ഐപിസി 120(ബി) പ്രകാരം ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇതിന് പോലിസിന് തെളിവ് ലഭിച്ചതായി റിപോര്‍ട്ടുണ്ട്.
നേരത്തെ,നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ സുരേന്ദ്രന് ജാമ്യം ലഭിച്ച ഇദ്ദേഹത്തിനെതിരേ കണ്ണൂരിലെ കേസില്‍ വാറണ്ടുള്ളതിനാല്‍ ഇപ്പോഴും ജയിലിലാണുള്ളത്.
എന്നാല്‍ സുരേന്ദ്രനെതിരെ കള്ളക്കേസ് ചമച്ചിരിക്കുകയാണെന്നും പത്തോളം കേസുകള്‍ പുതിയതായി കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി അറിഞ്ഞെന്നും ബിജെപി നേതാവ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss