|    Nov 18 Sun, 2018 4:08 pm
FLASH NEWS
Home   >  Kerala   >  

സീനിയോറിറ്റി മറികടന്ന് കെ ടി ജലീലിന്റെ പത്‌നിക്ക് പ്രിന്‍സിപ്പല്‍ നിയമനമെന്ന് ആരോപണം

Published : 9th November 2018 | Posted By: sruthi srt

മലപ്പുറം: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ റ്റി ജലീലിന്റെ പത്‌നി എന്‍ പി ഫാത്തിമക്കുട്ടിക്ക് സീനിയോറിറ്റി മറികടന്ന് വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ തസ്തികയില്‍ നിയമനം നല്‍കിയതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 30-04-2016ല്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് വിരമിച്ച വിജയരാഘവനു പകരക്കാരിയായാണ് മന്ത്രിപത്‌നിയായ ഫാത്തിമക്കുട്ടിക്ക് നിയമനം നല്‍കിയത്.

ഹയര്‍ സെക്കന്‍ഡറി സ്‌പെഷ്യല്‍ റൂള്‍ പ്രകാരം 12 വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചിങ് പരിചയമാണ് പ്രന്‍സിപ്പലിനുള്ള അടിസ്ഥാന യോഗ്യത. ഹയര്‍ സെക്കന്‍ഡറി വകുപ്പ് അംഗീകരിച്ച സീനിയോരിറ്റി ലിസ്റ്റ് പരിഗണിച്ചു മാത്രമേ പ്രിന്‍സിപ്പലിനെ നിയമിക്കാവൂ. ഈ മാനദണ്ഡപ്രകാരം വളാഞ്ചേരി സ്‌കൂളില്‍ ഫാത്തിമക്കുട്ടിയേക്കാള്‍ അര്‍ഹരായ നാല് അധ്യാപകരുണ്ട്. അവരെ മറികടന്നാണ് ഫാത്തിമക്കുട്ടിക്ക് പ്രിന്‍സിപ്പല്‍ തസ്തികയില്‍ നിയമനം നല്‍കിയിട്ടുള്ളത്. സീനിയോരിറ്റിയുള്ള അധ്യാപകര്‍ സ്‌കൂള്‍ മാനേജര്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭായാസ വകുപ്പ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ സ്വജനപക്ഷപാതത്തിനെതിരേ ശക്തമായ സമരം നടത്തുമെന്ന് സിദ്ദീഖ് പന്താവൂര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് യാസിര്‍ പൊട്ടച്ചോല പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss