|    Sep 26 Wed, 2018 7:31 am
FLASH NEWS
Home   >  Kerala   >  

പ്രളയക്കെടുതി: 325 താല്‍ക്കാലിക ആശുപത്രികളുടെ പ്രവര്‍ത്തനം ഇന്നുമുതല്‍

Published : 30th August 2018 | Posted By: sruthi srt

തിരുവനന്തപുരം: പ്രളയക്കെടുതിമൂലമുള്ള രോഗങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്ക് എല്ലായിടത്തും ചികിത്സാ സംവിധാനം ലഭ്യമാക്കാനുമായി ഇന്ന്് മുതല്‍ 325 താല്‍ക്കാലിക ആശുപത്രികള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന പഞ്ചായത്തുകളില്‍ നിലവിലുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമെയാണ് താല്‍ക്കാലികമായി 30 ദിവത്തേക്ക് ഈ ആശുപത്രികള്‍ തുടങ്ങുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ആലപ്പുഴ ജില്ലയില്‍ 38, പത്തനംതിട്ട 9, കോട്ടയം 24, ഇടുക്കി 23, എറണാകുളം 50, തൃശൂര്‍ 43, പാലക്കാട് 49, മലപ്പുറം 47, കോഴിക്കോട് 16, വയനാട് 26 എന്ന കണക്കിനാണ് ആശുപത്രികള്‍ തുടങ്ങുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ മാതൃകയിലാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുക. ഒരു ഡോക്ടറും ഒരു നഴ്‌സും ഉണ്ടാകും. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയാണ് പ്രവര്‍ത്തന സമയം. മെഡിക്കല്‍ കോളേജിലെ പി.ജി. ഡോക്ടര്‍മാരും മറ്റ് സന്നദ്ധ ഡോക്ടര്‍മാരുമായിരിക്കും ഈ കേന്ദ്രങ്ങളിലുണ്ടാവുക. കെഎംഎസ്‌സിഎല്‍ വഴിയായിരിക്കും മരുന്നുകള്‍ ലഭ്യമാക്കുകയെന്നും മന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss