|    Aug 15 Wed, 2018 7:58 pm
FLASH NEWS
Home   >  National   >  

ഇന്ത്യയെ വിഭജിച്ചത് നെഹ്‌റുവിന്റെ സ്ഥാനമോഹമെന്ന് ദലൈ ലാമ

Published : 8th August 2018 | Posted By: afsal aph

പനജി: ഇന്ത്യയെ വിഭജനത്തിന് കാരണം നെഹ്‌റുവിന്റെ പ്രധാനമന്ത്രി സ്ഥാനത്തിലുള്ള മോഹമാണെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ. മഹാത്മാഗാന്ധിയുടെ ആഗ്രഹം പോലെ മുഹമ്മദ് അലി ജിന്നയ്ക്കു പ്രധാനമന്ത്രി സ്ഥാനം നല്‍കിയിരുന്നെങ്കില്‍ ഇന്ത്യ പാക്കിസ്ഥാന്‍ വിഭജനമുണ്ടാകില്ലായിരുന്നില്ല. എന്നാല്‍ സ്ഥാനം ആഗ്രഹിച്ച നെഹ്‌റു ഇതിന് എതിരുനില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗോവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ ചിന്ത നടപ്പായെങ്കില്‍ ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് ഒന്നായി തുടര്‍ന്നേനെ.
സമാധാനത്തിന്റെ മതമാണ് ഇസ്‌ലാം. മറ്റു രാജ്യങ്ങളിലേതു പോലെ ഇന്ത്യയില്‍ ഷിയ-സുന്നി സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമമുണ്ടാകണമെന്നും ലാമ പറഞ്ഞു.
ജനാധിപത്യമാണ് ഉചിതമെന്നും ചുരുക്കം ചിലരില്‍ തീരുമാനത്തിന്റെ അധികാരം കേന്ദ്രീകരിക്കുന്നത് ഏറെ അപകടകരമാണെന്നും ദലൈലാമ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss